ഖത്തറിലെ ഇന്ത്യൻ എംബസിയുടെ പുതിയ അംബാസിഡറായി നിയമിതനായ വിപുൽ ദോഹയിലെത്തി. ഹമദ് വിമാനത്താവളത്തിലെത്തിയ വിപുലിനെ വിദേശകാര്യ മന്ത്രാലയം പ്രോട്ടോക്കോൾ ഡയറക്ടർ ഇബ്രാഹിം യൂസുഫ് ഫക്രു സ്വീകരിച്ചു. ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ ആയിരുന്ന വിപുൽ കഴിഞ്ഞ 2 വർഷമായി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിലെ ഗൾഫ് ഡിവിഷൻ ജോയിന്റ് സെക്രട്ടറി ആയി പ്രവർത്തിച്ചുവരികയായിരുന്നു.
ഖത്തർ സർക്കാരിൽ നിന്ന് അധികാരപത്രം സ്വീകരിക്കുന്നതോടെയാണ് വിപുലിന് ചുമതലകൾ നൽകപ്പെടുക. സേവന കാലാവധി പൂർത്തിയാക്കി മുൻ അംബാസിഡർ ഡോ.ദീപക് മിത്തൽ കഴിഞ്ഞ മാർച്ചിലാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. അതിന്ശേഷം കഴിഞ്ഞ 4 മാസക്കാലമായി രാഷ്ട്രീയ-വാണിജ്യ കൗൺസിലറായ ടി.ആൻജലീന പ്രേമലതക്കായിരുന്നു എംബസിയുടെ ചുമതല.