സൗദിയിൽ പ്രധാനനഗരങ്ങളായ റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങൾ നിർമിക്കുന്നതിനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കംകുറിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ പ്രസിഡന്റ് അബ്ദുൽ അസീസ് അൽദുഅയലിജ് പറഞ്ഞു.
സൗദിയിലെ ഗതാഗതസംവിധാനങ്ങളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ വിമാനത്താവളങ്ങൾ നിർമിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടി നിർമിക്കുന്ന വിമാനത്താവളങ്ങളിലൂടെ പ്രതിവർഷം 10 കോടി യാത്രാക്കാർക്ക് സഞ്ചരിക്കാൻ സാധിക്കും.
ടൂറിസം മേഖലയുടെ വളർച്ചയും നിരവധി തൊഴിലവസരങ്ങളും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ജി.ഡി.പി. വളർച്ചയിൽ വ്യോമയാന മേഖലയുടെ സംഭാവന നിലവിലുള്ളതിന്റെ മൂന്നിരട്ടിയായി ഉയർത്തുന്നതിനും ലക്ഷ്യമിടുന്നുണ്ട്.