നിരവധി അഴിമതി ഇടപാടുകൾ കണ്ടെത്തിയതിന് തുടർന്ന് തുടർന്ന് ശവ്വാൽ മാസത്തിൽ 7 മന്ത്രാലയങ്ങളിലായി 84 പേരെ അറസ്റ്റ് ചെയ്തതായി സൗദി ഓവർസൈറ്റ് ആൻഡ് ആന്റി കറപ്ഷൻ അതോറിറ്റി (നസഹ) അറിയിച്ചു.
അധികാര ദുർവിനിയോഗം, കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നിങ്ങനെ വ്യത്യസ്തമായ നിരവധി അഴിമതി കുറ്റകൃത്യങ്ങളിൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് നസഹ പറഞ്ഞു, അറസ്റ്റിലായ 84 പേരിൽ ചിലരെ ജാമ്യത്തിൽ വിട്ടയച്ചു.
അറസ്റ്റിലായവർ സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (സാറ്റ്‌സിഎ)യിലെ ആളുകൾക്ക് പുറമെ ആഭ്യന്തര, പ്രതിരോധം, ദേശീയ ഗാർഡ്, നീതി, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പൽ, ഗ്രാമകാര്യങ്ങൾ, ഭവനം എന്നീ മന്ത്രാലയങ്ങളിൽപ്പെട്ടവരാണെന്ന് സൂചനയുണ്ട്.