ഖത്തർ ദേശീയ ദിനം; രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു

Date:

Share post:

ഖത്തർ ദേശീയ ദിനത്തിന്റെ ഭാ​ഗമായി രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഡിസംബർ 18, 19 (ബുധൻ, വ്യാഴം) ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്. 18നാണ് ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്നത്.

രണ്ട് ദിവസത്തെ പൊതു അവധിക്ക് പിന്നാലെ വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി ലഭിക്കുമ്പോൾ നിവാസികൾക്ക് നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. അതിനുശേഷം ഞായറാഴ്ച പ്രവൃത്തി ദിനം ആരംഭിക്കുകയും ചെയ്യും.

അതേസമയം, ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിവരാറുള്ള പരേഡ് ഈ വർഷം ഉപേക്ഷിച്ചതായി ഖത്തർ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ദിനാഘോഷ സംഘാടക സമിതി ഇന്നലെ അറിയിച്ചിരുന്നു. പരേഡിനുള്ള ഒരുക്കങ്ങൾ കോണിഷിൽ പുരോഗമിക്കുന്നതിനിടെയായിരുന്നു നടപടി. എന്നാൽ പരേഡ് ഉപേക്ഷിക്കാനുള്ള കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ലോകത്തിലെ തിരക്കേറിയ ആറാമത്തെ വിമാനറൂട്ട്; ജനശ്രദ്ധ നേടി ദുബായ്-റിയാദ് സെക്ടർ

ലോകത്തിലെ ഏറ്റവും തിരക്കേറിയ ആറാമത്തെ വിമാനറൂട്ട് എന്ന നേട്ടം സ്വന്തമാക്കി ദുബായ് - റിയാദ് സെക്ട‌ർ. 43.06 ലക്ഷം സീറ്റോടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ...

ദുബായ് മെട്രോ ബ്ലൂ ലൈൻ പ​ദ്ധതി 2029 സെപ്റ്റംബർ 9ന് പൂർത്തിയാകുമെന്ന് ആർടിഎ

ദുബായ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെട്രോ ബ്ലൂ ലൈൻ പദ്ധതി 2029 സെപ്റ്റംബർ 9ന് പ്രവർത്തനം ആരംഭിക്കുമെന്ന് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ)...

ഷാർജയിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരണപ്പെട്ടു

ഷാർജയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരണപ്പെട്ടു. വളക്കൈ സിദ്ദിഖ് നഗറിലെ സി.പി.മുബഷിർ (28) ആണ് മരിച്ചത്. രണ്ട് മാസം മുൻപുണ്ടായ വാഹനാപകടത്തിൽ...

ദുബായിൽ ഇനി മൊബൈൽ ആപ്പ് വഴി മിനിബസിൽ സീറ്റ് ബുക്ക് ചെയ്യാം; പുതിയ സംവിധാനവുമായി ആർടിഎ

ദുബായിൽ മൊബൈൽ ആപ്പ് വഴി മിനിബസിൽ സീറ്റ് ബുക്ക് ചെയ്ത് ഇനി യാത്ര ചെയ്യാം. റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് പുതിയ പദ്ധതിക്ക് തുടക്കം...