ബഹിരാകാശ പര്യവേഷണത്തിൽ മാതൃകാപരമായ സേവനം; സുൽത്താൻ അൽ നെയാദിക്ക് നാസയുടെ പുരസ്കാരം

Date:

Share post:

യുഎഇ ബഹിരാകാശ സഞ്ചാരിയും യുവജന മന്ത്രിയുമായ സുൽത്താൻ അൽ നെയാദിക്ക് നാസയുടെ രണ്ട് പുരസ്കാരങ്ങൾ. ബഹിരാകാശ പര്യവേഷണത്തിൽ മാതൃകാപരമായ സേവനം കാഴ്ചവച്ചതിന് വിശിഷ്ട പൊതുസേവന മെഡലും ബഹിരാകാശ പര്യവേഷണ മെഡലുമാണ് നൽകിയത്.

യുഎസിലെ ഹൂസ്‌റ്റണിൽ ജോൺസൺ സ്പേസ് സെന്ററിൽ വെച്ച നടന്ന ചടങ്ങിൽ എക്സ്പെഡിഷൻ 69 സംഘവും മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ സംഘവും അവാർഡുകൾ ഏറ്റുവാങ്ങി. ബഹിരാകാശ സംഘത്തിന്റെ ആരോഗ്യത്തിനും സുരക്ഷയ്ക്കും നൽകിയ സംഭാവനകൾ മാനിച്ച് എംബിആർഎസ്‌സിയുടെ ഫ്ലൈറ്റ് സർജൻ ഡോ. ഹനാൻ അൽ സുവൈദിയെയും നാസ ആദരിച്ചു.

സ്പേസ് ഓപ്പറേഷൻസ് ആന്റ് എക്‌സ്‌പ്ലറേഷൻ വിഭാഗം അസി. ഡയറക്ട‌ർ ജനറൽ അദ്നാൻ അൽ റയ്‌സ്, സ്പേസ് ഓപറേഷൻസ് വിഭാഗം മാനേജർ മുഹമ്മദ് അൽ ബുലൂഷി എന്നിവർക്ക് ഗ്രൂപ്പ് അച്ചീവ്മെന്റ് അവാർഡ് ലഭിച്ചു. എംബിആർഎസ്‌സി ഡയറക്ട‌ർ ജനറൽ സാലിം ഹുമൈദ് അൽ മർറി, ബഹിരാകാശ സഞ്ചാരികളായ ഹസ്സ അൽ മൻസൂരി, നൂറ അൽ മത്രൂഷി, മുഹമ്മദ് അൽ മുല്ല എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘എമ്പുരാന്റെ കഥ അറിയുന്നത് നാല് പേർക്ക് മാത്രം’; പേരുകൾ വെളിപ്പെടുത്തി നടൻ നന്ദു

എമ്പുരാൻ സിനിമയുടെ കഥ പൂർണമായി അറിയുന്നത് ആകെ നാലുപേർക്ക് മാത്രമാണെന്ന് വെളിപ്പെടുത്തി നടൻ നന്ദു. മോഹൻലാൽ, പൃഥ്വിരാജ്, മുരളി ഗോപി, ആന്റണി പെരുമ്പാവൂർ എന്നിവർക്കാണ്...

എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്ത് യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും

ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യു.ആർ. പ്രദീപും രാഹുൽ മാങ്കൂട്ടത്തിലും എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു സത്യപ്രതിജ്ഞ. ആദ്യം പ്രദീപും രണ്ടാമത്...

ഏറ്റവും നീളമേറിയ പടക്ക ശൃഖല; ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ

ഏറ്റവും നീളമേറിയ പടക്ക ശൃഖലയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ സിറ്റി. യുഎഇയുടെ 53-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഡിസംബർ 2നാണ് 11.1...

ചെന്നൈയിൽ പ്രളയ ബാധിതരായ 300 കുടുംബങ്ങൾക്ക് സഹായമെത്തിച്ച് വിജയ്

ചെന്നൈയിൽ പ്രളയബാധിതരായ 300 കുടുംബങ്ങൾക്ക് സഹായം നൽകി തമിഴക വെട്രി കഴകം അധ്യക്ഷനായ നടൻ വിജയ്. ചെന്നൈ പണയൂരിലെ പാർട്ടി ആസ്ഥാനത്ത് വെച്ചാണ് പ്രളയ...