ഇത് നാടിന്റെ സ്നേഹാദരം; മൈസൂരു റോഡ് ജം​ഗ്ഷൻ ഇനി മിന്നുമണി ജം​ഗ്ഷനെന്ന് അറിയപ്പെട്ടും

Date:

Share post:

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തിയ ആദ്യ മലയാളി വനിതാ താരം മിന്നുമണിക്ക് സ്നേഹാ​ദരവുമായി ജന്മനാട്. മിന്നുവിനോടുള്ള ആദരസൂചകമായി വയനാട് മാനന്തവാടി – മൈസൂരു റോഡ് ജംഗ്ഷന് മിന്നുമണി ജംഗ്ഷൻ എന്ന് പേര് മാറ്റിയിരിക്കുകയാണ് മാനന്തവാടി നഗരസഭ.

ക്രിക്കറ്റിൽ പുതുചരിത്രമെഴുതിയാണ് ഓൾ റൗണ്ടർ താരമായ മിന്നുമണി ഇന്ത്യൻ ടീമിന്റെ ജേഴ്സിയണിഞ്ഞ് ​ഗ്രൗണ്ടിലിറങ്ങിയത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ മിന്നും പ്രകടനം കാഴ്ചവെച്ച മിന്നു ചരിത്രത്തിലിടം നേടുകയായിരുന്നു. ഒരു ​ഗ്രാമപ്രദേശത്ത് നിന്നെത്തി ഇന്ത്യൻ ക്രിക്കറ്റിന്റെ ഉന്നതിയിലെത്തിയ മിന്നുവിനോടുള്ള ആദരസൂചകമായി മൈസൂരു റോഡ് കവലയ്ക്ക് മിന്നുമണിയുടെ പേരിടാൻ ദിവസങ്ങൾക്കുമുമ്പ് ചേർന്ന മാനന്തവാടി നഗരസഭായോഗം തീരുമാനിക്കുകയായിരുന്നു.

മിന്നുമണി, മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ സി.കെ. രത്നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി എന്നിവർ ചേർന്നാണ് പേര് അനാച്ഛാദനം ചെയ്തത്. ഇതിന് പിന്നാലെ മാനന്തവാടി നഗരസഭയും പൗരാവലിയും ചേർന്ന് താരത്തിന് ജന്മനാട്ടിൽ സ്വീകരണവും നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...