എയർ ഹെൽപ്പ് റേറ്റിങ്ങ്; ഒന്നാം സ്ഥാനം സ്വന്തമാക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

Date:

Share post:

എയർ ഹെൽപ്പ് റേറ്റിങ്ങിൽ മികച്ച നേട്ടവുമായി മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം. ലോകത്തെ ഏറ്റവും വലിയ വിമാന യാത്രക്കാരുടെ അവകാശ സംഘടനയായ എയർ ഹെൽപ്പ് ആ​ഗോളതലത്തിൽ നടത്തിയ റേറ്റിങ്ങിലാണ് മസ്ക‌ത്ത് എയർപോർട്ടിന് ഒന്നാം സ്ഥാനം ലഭിച്ചത്. ആഗോളതലത്തിലുള്ള എയർപോർട്ടുകളുടെയും എയർലൈനുകളുടെയും പ്രകടനം വിലയിരുത്തിയാണ് എയർഹെൽപ്പ് സ്കോർ പുറത്തിറക്കിയിരിക്കുന്നത്.

2024 ജനുവരി ഒന്നിനും സെപ്റ്റംബർ 30നും ഇടയിൽ ശേഖരിച്ച ഡാറ്റ ഉപയോഗിച്ച് നടത്തിയ സർവ്വേയിൽ കൃത്യനിഷ്‌ഠ, ഉപഭോക്ത്യ അഭിപ്രായം, ക്ലെയിം പ്രോസസിങ് എന്നിവയുടെ അടിസ്ഥാനത്തിലാണ് എയർലൈനുകളെ എയർ ഹെൽപ്പ് വിലയിരുത്തിയത്. ഇതിൽ കൃത്യനിഷ്ഠക്ക് 8.4, ഉപഭോക്ത്യ അഭിപ്രായം 8.7, ഷോപ്പുകൾക്ക് 8.9 എന്നിങ്ങനെയാണ് മസ്‌കത്ത് വിമാനത്താവളം നേടിയ സ്കോറുകൾ.

ആഗോളാടിസ്ഥാനത്തിൽ 194 വിമാനത്താവളങ്ങളെ അതിസൂക്ഷ്‌മമായി പരിശോധിച്ചാണ് റേറ്റിങ്ങ് പുറത്തിറക്കിയത്. 7.79 സ്കോറോടെ ഒമാൻ എയർ പട്ടികയിൽ 14-ാം സ്ഥാനത്താണ്. ആ​ഗോളതലത്തിൽ ഏറ്റവും മോശം പ്രകടനം നടത്തിയ എയർലൈൻ ടുണിസെയർ ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് ഡിസംബറിൽ സൗദിയിൽ തുടക്കം

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് അടുത്ത മാസം സൗദിയിൽ തുടക്കമാകും. റിയാദ് സീസണിന്റെ ഭാഗമായി ഡിസംബർ രണ്ട് മുതൽ ഏഴ് വരെയായിരിക്കും അന്താരാഷ്ട്ര ഡോഗ് ഷോ...

മാസ് വൈബ്സ് 2024 ശനിയാഴ്ച ഷാർജയിൽ; മന്ത്രി വീണ ജോർജ് മുഖ്യാതിഥി

യു.എ.ഇയിലെ പ്രവസി മലയാളികളുടെ കൂട്ടായ്മയായ മാസ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ മെഗാ ഇവൻ്റ് "മാസ് വൈബ്സ് 2024 " നവംമ്പർ 23ന്. ശനിയാഴ്ച വൈകീട്ട്...

യുഎഇ ദേശീയ ദിനം; പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് സർക്കാർ...

വല്യേട്ടൻ 4K മാസ്സിൽ വീണ്ടും എത്തുന്നു; ട്രെയിലറിന് വൻ സ്വീകരണം

മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ ചിത്രമായ വല്ല്യേട്ടൻ നവംബർ 29 ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് വല്യേട്ടൻ്റെ വരവ്....