നാല്പത് ദിവസത്തെ ദു:ഖാചരണത്തെ തുടര്‍ന്ന് ആഘോഷങ്ങൾക്ക് വിലക്ക് തുടരുമെന്ന് അബുദാബി. ഉത്സവങ്ങൾ, സംഗീത പരിപാടികൾ, വെടിക്കെട്ടുകൾ , വിനോദ പരിപാടികൾ എന്നിവയാണ് നിര്‍ത്തിവെച്ചത്. പുതിയ അറിയിപ്പ് ഉണ്ടാകുന്നത് വരെ ആഘോഷ പരിപാടികൾ പാടില്ലെന്നാണ് സാസ്കാരിക വിനോദ സഞ്ചാര വകുപ്പിന്റെ നിര്‍ദ്ദേശം.
അതേ സമയം നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾ നടത്താന്‍ അനുമതിയുണ്ട്. വിവാഹത്തോട് അനുബന്ധിച്ച് സംഗീത പരിപാടി പോലെയുളള ആഘോഷങ്ങൾ നടത്താന്‍ പാടില്ല. അഞ്ചാമത് സാംസ്കാരിക ഉച്ചകോടി നിര്‍ത്തിവച്ചതായും പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്നും ഡിടിസി അറിയിച്ചു.
അന്തരിച്ച പ്രസിഡന്റ് ശൈഖ് ഖലീഫയോടുളള ആദരസൂചകമായി 40 ദിവസത്തെ ദു:ഖാചരണമാണ് യുഎഇയില്‍ പ്രഖ്യാപിച്ചിട്ടുളളത്. എന്നാല്‍ മൂന്ന് ദിവസത്തെ അവധിയ്ക്ക് ശേഷം സര്‍ക്കാര്‍ സ്ഥാപനങ്ങൾ ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.