സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ ഇടിമിന്നലുണ്ടാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM).
തിങ്കൾ മുതൽ വെള്ളി വരെ അസീർ, അൽ-ബാഹ, ജസാൻ, മക്ക മേഖലകളിലും തിങ്കൾ മുതൽ ചൊവ്വ വരെയും മദീനയിലും ആലിപ്പഴത്തോടൊപ്പമുള്ള ഇടത്തരം മുതൽ ശക്തമായ ഇടിമിന്നലുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. കൂടാതെ മണിക്കൂറിൽ 50 കി.മീ/ വേഗതയിൽ വീശുന്ന കാറ്റിനും സാധ്യതയുണ്ട്.
അൽ-ഖാസിം, നജ്‌റാൻ, റിയാദ്, തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തികൾ, അൽ-ഷർഖിയ, മക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ തിങ്കൾ മുതൽ ചൊവ്വ വരെ ഇടത്തരം ഇടിമിന്നലോട് കൂടിയ കാറ്റ് വീശാനും സാധ്യതയുണ്ട്. കാലാവസ്ഥാ സാഹചര്യങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കാണമെന്ന് സൗദി സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.