കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായിരുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാന്‍ സൗദി അറേബ്യയുടെ പുതിയ പ്രധാനമന്ത്രി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഉത്തരവ് പുറത്തിറക്കിയത്. ഇതുവരെ രാജാക്കന്‍മാര്‍ വഹിച്ചിരുന്ന പദവി കിരീടാവകാശിയ്ക്ക് കൈമാറിയ് സൗദിയുടെ പുതിയ ചരിത്രമായി.
മന്ത്രിസഭയിലും അടിമുടി മാറ്റമുണ്ടായി. ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പുതിയ പ്രതിരോധ മന്ത്രിയായും നിയമിച്ചു. യൂസുഫ് ബിന്‍ അബ്ദുല്ല് ഉപപ്രധാനമന്ത്രിയായപ്പോൾ ഉപ പ്രതിരോധ മന്ത്രിയായി തലാല്‍ അല്‍ ഉതൈബിയും ചുമതലയേറ്റു. ഊര്‍ജം, സാമ്പത്തികം, വിദ്യാഭ്യസം തുടങ്ങി നിര്‍ണായക വിഭാഗങ്ങളിലും മാറ്റമുണ്ട്. പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു.
അതേസമയം മന്ത്രിസഭ യോഗങ്ങള്‍ ഭരണാധികാരി സല്‍മാന്‍ രാജാവിന്റ അധ്യക്ഷതയില്‍തന്നെയാകും തുടരുക. വിഷന്‍ 2030 കേന്ദ്രീകരിച്ചുളള യാത്രയില്‍ പുതതലമുറ ഭരണാധികാരികൾ സൗദിയുടെ വികസനത്തിന് ഊര്‍ജ്വസല സംഭാവനകൾ നല്‍കുമെന്നാണ് വിലയിരുത്തല്‍..