ദേശീയ ദിനം; പതാക ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സൗദി

Date:

Share post:

സൗദി അറേബ്യയുടെ 94-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ദേശീയ പതാക ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം. കേടുപാടുകൾ പറ്റിയതും പഴക്കമേറിയതുമായ പതാകകൾ ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. പതാകയിൽ മറ്റ് അടയാളങ്ങളോ ലോഗോയോ വാചകങ്ങളോ ചിത്രങ്ങളോ ഉൾപ്പെടുത്തരുതെന്നും നിർദേശമുണ്ട്. കൊടിമരത്തിൽ പാറിപറക്കും വിധത്തിലാണ് ദേശീയ പതാക ഉയർത്തേണ്ടതെന്നും മന്ത്രാലയം അറിയിച്ചു.

വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങൾക്കായോ അല്ലെങ്കിൽ രാജ്യത്തെ നിയമസംവിധാനം അനുശാസിക്കുന്നതല്ലാതെ മറ്റെന്തെങ്കിലും ഉദ്ദേശ്യങ്ങൾക്കായി ദേശീയ പതാക ഉപയോഗിക്കാൻ പാടില്ല, മൃഗങ്ങളുടെ ശരീരത്തിൽ ദേശീയ പതാക കെട്ടിവെക്കുകയോ അച്ചടിക്കുകയോ ചെയ്യരുത്, കേടുവരുത്തുന്നതോ വൃത്തിരഹിതമായതോ ആയ സ്ഥലത്ത് സൂക്ഷിക്കാൻ പാടില്ല, ഉപയോഗത്തിന് ശേഷം വലിച്ചെറിയരുത് എന്നും മന്ത്രാലയം നിർദേശിച്ചു.

അതോടൊപ്പം, പതാകയുടെ അരികുകൾ അലങ്കരിക്കും വിധം കൂട്ടിച്ചേർക്കലുകൾ നടത്തരുതെന്നും തലതിരിച്ച് ഉയർത്തുകയോ അലക്ഷ്യമായി കെട്ടിവെക്കുകയോ ചെയ്യരുതെന്നും മുന്നറിയിപ്പിലുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...