വരാനിരിക്കുന്ന ഹജ്ജ് സീസണിൽ അവശ്യ ഭക്ഷ്യവസ്തുക്കളുടെ സമൃദ്ധമായ വിതരണം ലഭ്യമാക്കുമെന്ന് പരിസ്ഥിതി, ജലം, കൃഷി വകുപ്പ് മന്ത്രി എൻജിനീയർ അബ്ദുൾറഹ്മാൻ അൽ-ഫദ്‌ലി പറഞ്ഞു. റിയാദിൽ നടന്ന അടിസ്ഥാന ഭക്ഷ്യവസ്തുക്കൾക്കായുള്ള കമ്മിറ്റിയുടെ ആനുകാലിക യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ഭക്ഷ്യസുരക്ഷാ സമിതി അധ്യക്ഷൻ കൂടിയായ മന്ത്രി.
പ്രാദേശികമായി ഭക്ഷ്യോത്പന്നങ്ങളുടെ സമൃദ്ധമായ വിതരണം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട്സ്റ്റോക്കുകളുടെ വലുപ്പം, പ്രാദേശികവും ബാഹ്യവുമായ വിതരണ ശൃംഖലകളുടെ പ്രവർത്തനം, ഭക്ഷ്യ വിതരണത്തിന്റെ തുടർച്ച ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ എന്നിവ യോഗം അവലോകനം ചെയ്തു.
അടുത്ത ഹജ്ജ് സീസണിനായുള്ള തയ്യാറെടുപ്പിനായി സ്വകാര്യ മേഖല ഉൾപ്പെടെ ബന്ധപ്പെട്ട അധികാരികളുടെ ഏകോപനവും കൂട്ടായ ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്, വരാനിരിക്കുന്ന ഹജ്ജ് സീസണിൽ തീർഥാടകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷ്യ സുരക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട അധികാരികളുടെ ശ്രമങ്ങളെയും പ്രാദേശിക വിപണിയിലെ എല്ലാ ഉൽപ്പന്നങ്ങളുടെയും ഭക്ഷ്യ വിതരണത്തിന്റെ സ്ഥിരതയും സമൃദ്ധിയും നിലനിർത്തുന്നതിൽ സ്വകാര്യ മേഖലയുടെ പങ്കിനെയും മന്ത്രി അഭിനന്ദിച്ചു. ധനകാര്യ മന്ത്രാലയം, പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം, വാണിജ്യ മന്ത്രാലയം, സാമ്പത്തിക ആസൂത്രണ മന്ത്രാലയം, വ്യവസായ, ധാതു വിഭവ മന്ത്രാലയം, മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന കമ്മിറ്റി അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.