ഡെലിവറി തൊഴിലാളികൾക്കും ഉച്ചവിശ്രമം നിർബന്ധമാക്കി ഖത്തർ

Date:

Share post:

ഖത്തറിൽ ഡെലിവറി തൊഴിലാളികൾക്കും ഉച്ചവിശ്രമം നിർബന്ധമാക്കി. രാജ്യത്തെ ഉയർന്ന താപനില കണക്കിലെടുത്താണ് ഉച്ചവിശ്രമ നിയമം ഡെലിവറി തൊഴിലാളികൾക്കും ബാധകമാക്കിയത്. രാവിലെ 10 മുതൽ വൈകുന്നേരം 3.30 വരെയാണ് നിയന്ത്രണം. സെപ്റ്റംബർ 15 വരെ നിയന്ത്രണം തുടരും.

ജൂൺ ഒന്ന് മുതൽ രാജ്യത്ത് പുറം ജോലികൾക്ക് ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലുണ്ട്. ഈ നിയന്ത്രണമാണ് ഡെലിവറി തൊഴിലാളികൾക്കും ബാധകമാക്കിയത്. തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഉച്ചവിശ്രമം ഏർപ്പെടുത്തിയിട്ടുള്ളത്. നിയന്ത്രണ സമയത്ത് ഇരുചക്ര വാഹനങ്ങൾക്ക് പകരം കാറുകൾ മാത്രമേ ഡെവിലറി ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കാവു എന്നാണ് നിർദേശിച്ചിരിക്കുന്നത്.

നിയന്ത്രണ സമയത്തിന് മുമ്പോ ശേഷമോ ഡെലിവറി തൊഴിലാളികൾ വാഹനം ഓടിക്കുമ്പോൾ നിശ്ചിത വസ്ത്രങ്ങളും ഹെൽമറ്റും നിർബന്ധമായും ധരിക്കണമെന്നും അധികൃതർ വ്യക്തമാക്കി. നിയമം ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണവും ശക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; താപനില 13 ഡിഗ്രി സെൽഷ്യസായി കുറയും

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ അറിയിച്ചു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അതോടൊപ്പം താപനിലയിൽ...

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...