ചൂടേറിയതിനെ തുടര്‍ന്ന് കുവൈറ്റില്‍ പകല്‍ സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഉറപ്പുവരുത്താന്‍ മിന്നല്‍ പരിശോധനയുമായി അധികൃതര്‍. നിര്‍മ്മാണ മേഖലകളിലും പുറം ജോലികൾ ആവശ്യമായി വരുന്ന ഫാക്ടറികളിലുമാണ് പരിശോധന നടത്തിയത്. നിയന്ത്രണം ഏര്‍പ്പെടുത്തിയ മണിക്കൂറുകളിലും ന്‍തോതില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ നടക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന.
ജൂണ്‍ ഒന്നു മുതല്‍ ആഗസ്റ്റ് 31 വരെയാണ് മാന്‍ പവര്‍ അതോറിറ്റി കുവൈറ്റില്‍ ഉച്ചവിശ്രമ നിയമം ഏര്‍പ്പെടുത്തിയത്. രാവിലെ 11 മുതല്‍ വൈകീട്ട് നാലുവരെയാണ് നിയന്ത്രണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ മുടങ്ങാതിരിക്കാന്‍ തൊഴില്‍ സമയം രാവിലെയും വൈകിട്ടുമായി ദീര്‍ഘിപ്പിക്കാനും അനുമതിയുണ്ട്.
അതേസമയം നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് ഓരോ തൊഴിലാളിക്കും കുറഞ്ഞത് നൂറു ദിനാർ തോതിൽ പിഴ ഈടാക്കുമെന്നാണ് മുന്നറിയിപ്പ്. തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താന്‍ മാന്‍ പവര്‍ അതോറിറ്റിയുടെ നീക്കം.