ബിഎഡിന് അംഗീകാരം ഇല്ല; അയോ​ഗ്യരായി ബഹ്റൈനിലെ ഇന്ത്യൻ അധ്യാപകർ

Date:

Share post:

ഇന്ത്യയിൽ നിന്ന് ബിഎഡ് പഠനം കഴിഞ്ഞെത്തിയ ബഹ്റൈനിലെ പല അധ്യാപകരും സർട്ടിഫിക്കറ്റ് പരിശോധനയിൽ അയോഗ്യരായി. ഇന്ത്യയിലെ പല സർവകലാശാലകളിൽ നിന്ന് ബിഎഡ് കോഴ്സുകൾ പൂർത്തിയാക്കി ബഹ്റൈനിലെ സ്കൂളുകളിൽ ജോലിക്ക് ചേർന്നവരുടെ സർട്ടിഫിക്കറ്റുകൾ പോലും വർഷങ്ങൾക്ക് ശേഷം വിദ്യാഭ്യാസ മന്ത്രാലയം അയോഗ്യമാണെന്ന് കണ്ടെത്തി. ഇതോടെ ഇന്ത്യൻ അധ്യാപകർ ദുരിതത്തിലായിരിക്കുകയാണ്.

ക്വാഡ്രാ ബേ എന്ന രാജ്യാന്തര ഏജൻസിയാണ് ബഹ്റൈൻ മന്ത്രാലയത്തിന് വേണ്ടി സർട്ടിഫിക്കറ്റ് പരിശോധന നടത്തുന്നത്. സ്വന്തം ചെലവിൽ ക്വാഡ്രാ ബേയിൽ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്ത ശേഷം അതിന്റെ ഫലം സ്കൂളുകൾ ഉറപ്പാക്കണമെന്ന മന്ത്രാലയം നിബന്ധനയേത്തുടർന്നാണ് അധ്യാപകരോട് സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യാൻ സ്കൂൾ അധികൃതർ നിർദ്ദേശിച്ചത്. തുടർന്ന് ഭൂരിപക്ഷം അധ്യാപകരും അവരുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ക്വാഡ്രാ ബേയിൽ സമർപ്പിച്ചു. ഇതോടെയാണ് പല അധ്യാപകരുടെയും സർട്ടിഫിക്കറ്റിന് അം​ഗീകാരം നഷ്ടപ്പെട്ടത്.

മുമ്പ് ഡൽഹിയിലേക്ക് അയച്ച് സ്റ്റാമ്പ് ചെയ്തുവരുത്തുന്ന രീതിയായിരുന്നു സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തിയിരുന്നത്. അത് ബഹ്റൈനിലെ ചില ഏജൻസികൾ മുഖേനയാണ് ചെയ്തുവന്നിരുന്നത്. സർവകലാശാലകളുടെ ബിഎഡ് കോഴ്സുകൾ പലതും രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെടാത്തതാണ് അധ്യാപകർക്ക് തിരിച്ചടിയായത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഭീമ ജ്വല്ലേഴ്സ് മിഡിൽ ഈസ്റ്റ് പത്താം വാർഷികം; ‘​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ’ വിജയിയെ പ്രഖ്യാപിച്ചു

യുഎഇയിലെ ഭീമ ജ്വല്ലേഴ്സിന്റെ പത്താം വാർഷികത്തിന്റെ ഭാ​ഗമായി അവതരിപ്പിച്ച '​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ' മത്സരത്തിൽ വിജയിയെ പ്രഖ്യാപിച്ചു. വിജയിയായ ദുബായിലെ...

യുഎഇ ദേശീയ ദിനം; ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിം​ഗ് പ്രഖ്യാപിച്ചു. ദേശീയ ദിന അവധി ദിവസങ്ങളായ ഡിസംബർ 2,3 (തിങ്കൾ, ചൊവ്വ)...

സെറിബ്രൽ പാൾസി മറികടന്ന് സിനിമ; യുവാവിന് അഭിനന്ദന പ്രവാഹം

ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രൽ പാൾസി എന്ന രോ​ഗത്തെ മറികടന്ന് സിനിമ സംവിധായകനായ യുവാവിന് അഭിനന്ദന പ്രവാഹം. കൊട്ടാരക്കര സ്വദേശി രാകേഷ് കൃഷ്ണൻ കുരമ്പാലയാണ്...

ഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യ മേരി വർഗീസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

ഫ്ലാറ്റ് തട്ടിപ്പുകേസിൽ നടി ധന്യ മേരി വർഗീസിൻ്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്....