ലോകത്തിലെ ഏറ്റവും മോശം ട്രാഫിക് എവിടെയാണെന്ന് അറിയുമോ?

Date:

Share post:

ലോകത്തിലെ ഏറ്റവും മോശം ട്രാഫിക് എവിടെയാണെന്ന് അറിയുമോ? ടോംടോം ട്രാഫിക് ഇൻഡക്‌സ് അനുസരിച്ച്, മനിലയിലാണ് ഏറ്റവും മോശം ട്രാഫിക്കുള്ളത്. ഈ പ്രദേശത്ത് 10 കിലോമീറ്റർ സഞ്ചരിക്കാനുള്ള ശരാശരി സമയം 25 മിനിറ്റും 30 സെക്കൻഡും ആണ്, തിരക്ക് 52% ഉം ആണ്.

ഇന്ത്യൻ നഗരങ്ങളായ ബെംഗളൂരുവും മുംബൈയും പട്ടികയിൽ മൂന്നാം സ്ഥാനത്തും ഏഴാം സ്ഥാനത്തുമാണ്, ഓരോ 10 കിലോമീറ്ററിലും ശരാശരി യാത്രാ സമയം യഥാക്രമം 23 മിനിറ്റ് 50 സെക്കൻഡും 22 മിനിറ്റ് 30 സെക്കൻഡും ആണ്.

സൂചിക അനുസരിച്ച്, അൽ ഐനും അബുദാബിയും യുഎഇ നഗരങ്ങളിൽ ഏറ്റവും തിരക്കേറിയ നഗരങ്ങളാണ്, എന്നാൽ അവയഥാക്രമം 346, 353 റാങ്കുകളാണ്. അബുദാബിയിൽ 10 കിലോമീറ്റർ സഞ്ചരിക്കാൻ വേണ്ടത് 9-മിനിറ്റ്-30 സെക്കൻഡാണ്. ദുബായിയിൽ 10 മിനിറ്റും 20 സെക്കൻഡും. ഇതോടെ പട്ടികയിൽ 330-ാം സ്ഥാനത്താണ്. അതേസമയം, 11 മിനിറ്റും 20 സെക്കൻഡും കൊണ്ട് ഫുജൈറ 302-ാം റാങ്കിലാണ്. യുഎഇ നഗരങ്ങളിൽ ഏറ്റവും തിരക്കേറിയ നഗരമാണ് ഷാർജ, 268 റാങ്കിംഗും 10 കിലോമീറ്റർ പോകാൻ 12 മിനിറ്റ് 30 സെക്കൻഡ് യാത്രാ സമയം വേണ്ടിവരും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...