ബില്ലുകളില്‍ അറബിക് നിര്‍ബന്ധമാക്കി കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം. വാണിജ്യ സ്ഥാപനങ്ങൾ, കമ്പനികൾ, കടകൾ തുടങ്ങിയ എല്ലാ സ്ഥാപനങ്ങളും അവർ നൽകുന്ന എല്ലാ ബില്ലുകളിലും രസീതുകളിലും അറബിക് പ്രധാന ഭാഷയായി ഉപയോഗിക്കണമെന്നാണ് നിർദ്ദേശം.
അറബിക്കിന് പുറമെ മറ്റൊരു ഭാഷയും ഉൾപ്പെടുത്താൻ അനുവാദമുണ്ട്. ഇൻവോയ്സുകളിൽ വാങ്ങുന്നയാളുടെ പേര്, തീയതി, വിലാസം, വാങ്ങുന്ന ഇനത്തിൻ്റെ വിവരണം, അളവ്, വില, ഡെലിവറി തീയതി, സീരിയൽ നമ്പർ, വിതരണക്കാരന്റെ ഒപ്പും സ്റ്റാംപും എന്നീ വിവരങ്ങൾ അടങ്ങിയിരിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
പല സ്ഥാപനങ്ങളും ഇൻവോയ്‌സുകളിൽ ഇംഗ്ലീഷ് ഭാഷ മാത്രം ഉപയോഗിക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുകൾ നേരിടുന്നതിനേത്തുടർന്നാണ് പുതിയ നിർദേശം.