സൗദിയിൽ നിന്നു കാണാതായ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം അമ്പലം കുന്ന് സ്വദേശി സഫീര്‍ അബ്ദുല്‍ മനാഫി (29) ന്റെ മൃതദേഹമാണ് അല്ഖര്ജിനടുത്ത ദിലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ കണ്ടെത്തിയത്.
ഫെബ്രുവരി നാലിന് ഉണ്ടായ അപകടത്തിൽ സഫീർ മരണപ്പെട്ടിരുന്നു. കാണാതായ സഫീറിനു വേണ്ടി സുഹൃത്തുക്കളും ബന്ധുക്കളും അന്വേഷണം നടത്തിവരുന്നതിനിടെയാണ് ദിലം ജനറല്‍ ആശുപത്രിയില്‍ മൃതദേഹമുണ്ടെന്ന വിവരം ലഭിച്ചത്.
ദിലം റോഡില്‍ വച്ച് സഫീര്‍ സഞ്ചരിച്ച കാർ മറ്റൊരുവാഹനത്തിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.