റമദാൻ 27 മുതൽ ശവ്വാൽ രണ്ട് വരെ മദീനയിലെ റൗദായിലേക്ക് സന്ദർശനാനുമതി ഉണ്ടായിരിക്കില്ല. സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് മസ്ജിദുന്നബവി കാര്യാലയം അറിയിച്ചു. നമസ്കരിക്കാനും സന്ദർശിക്കാനുമായി
ലക്ഷക്കണക്കിന് സന്ദർശകരാണ് റമദാനിൽ മസ്ജിദുന്നബവിയിൽ എത്തുന്നത്. തിരക്കേറിയ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് നടപടി.
കഴിഞ്ഞ വർഷവും ഈദ് ദിനങ്ങളിൽ റൗദയിലേക്കുള്ള പ്രവേശനം താൽകാലികമായി വിലക്കിയിരുന്നു.