അബുദാബി ആസ്ഥാനമായുള്ള റീട്ടെയിൽ കമ്പനിയായ ലുലു ഗ്രൂപ്പ് ജിസിസി രാജ്യങ്ങളിൽ കൂടുതൽ സ്റ്റോറുകൾ തുറക്കുന്നു. ജിസിസി രാജ്യങ്ങളിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 100 സ്റ്റോറുകൾ തുറക്കാനാണ് പദ്ധതി.
ലുലു റീട്ടെയിൽ സ്ഥാപകനും ചെയർമാനും നോൺ എക്സിക്യൂട്ടീവ് ഡയറക്ടറുമായ എംഎ യൂസഫലിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ സ്റ്റോറുകൾ തുറക്കുന്നതോടെ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും എംഎ യൂസഫലി പറഞ്ഞു.
നിലവിൽ ലുലുവിന്റെ 240 സ്റ്റോറുകളിലായി 50,000 ജീവനക്കാരാണുള്ളത്. 91 സ്റ്റോറുകൾ കൂടി വരുന്നതോടെ തൊഴിലവസരങ്ങൾ വർധിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.