ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിൻ്റ ഓഹരി വില്‍പ്പനയ്ക്ക് തുടക്കം. നവംബര്‍ അഞ്ച് വരെ നീണ്ടുനില്‍ക്കുന്ന ഐപിഒയിലൂടെ 25 ശതമാനം (2.582 ബില്യണ്‍- 2,582,226,338) ഓഹരികളാണ് വില്‍പന നടത്തുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് ഐപിഒ ഓഹരികൾ വിറ്റഴിക്കുക. ഓഹരിക്ക് അപേക്ഷിക്കാനുള്ള സമയം നവംബർ 5ന് അവസാനിക്കും.
നവംബർ 6ന് ലുലു ഓഹരിയുടെ അന്തിമവില പ്രഖ്യാപിക്കും. നവംബർ 12ന് റീട്ടെയ്ൽ നിക്ഷേപകർക്ക് ഷെയർ അലോട്മെൻ്റ് സംബന്ധിച്ച വിവരങ്ങൾ എസ്.എം.എസായി ലഭിക്കും. നവംബര്‍ 14ന് അബുദാബി സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ഓഹരി ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷ.
89% ഓഹരികൾ നിക്ഷേപക സ്ഥാപനങ്ങൾക്കും (ക്യുഐബി), 10% ചെറുകിട (റീട്ടെയ്ൽ) നിക്ഷേപകർക്കും, 1% ജീവനക്കാർക്കുമായി ലുലു മാറ്റിവച്ചിട്ടുണ്ട്. ഷെയർ ഒന്നിന് 1.94 ദിർഹത്തിനും 2.04 ദിർഹത്തിനും ഇടയിൽ ഓഫർ വില നിശ്ചയിച്ചിട്ടുണ്ട് . യുഎഇയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ ലിസ്റ്റിങ്ങുകളിൽ ഒന്നാണ് ലുലുവിൻ്റേത്.
ജിസിസിയിലെ ആറ് രാജ്യങ്ങളിലായി 240ൽ അധികം ഹൈപ്പര്‍മാര്‍ക്കറ്റ്, സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയും 50,000 ലധികം തൊഴിലാളികള്‍ ഉളള റീട്ടൈയിൽ ഭീമനാണ് ലുലു