അബ്ദുൽ റഹീമിന്റെ മോചനം: വാദിഭാഗം അഭിഭാഷകന്റെ ഫീസ് എംബസി വഴി തരാമെന്ന് റഹീമിന്റെ കുടുംബവും സഹായ സമിതിയും

Date:

Share post:

സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റ മോചനത്തിൽ പൊടുന്നനെയാണ് ഒരു പ്രതിസന്ധി നേരിട്ടത്. അബ്ദുൽ റഹീമിന്റെ മോചനത്തിന്റെ ഭാഗമായി വാദിഭാഗം അഭിഭാഷകൻ കൂടുതൽ പണം ആവശ്യപ്പെട്ടതാണ് പ്രതിസന്ധിയ്ക്ക് കാരണമായത്.

ഏഴര ലക്ഷം റിയാൽ അഥവാ ഒരു കോടി 66 ലക്ഷം രൂപ ഉടൻ നൽകണമെന്നാണ് വാദിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടത്. കോടതിയിലെ തുടർനടപടികൾ ഊർജിതമാക്കണമെങ്കിൽ പണം ഉടൻ നൽകണമെന്നായിരുന്നു വാദിഭാഗം അഭിഭാഷകൻ അറിയിച്ചത്.

എന്നാൽ അഭിഭാഷക ഫീസായി ആവശ്യപ്പെട്ട 1.66 കോടി രൂപ നൽകാൻ തയാറാണെന്ന് റഹീമിന്റെ കുടുംബവും സഹായ സമിതിയും അറിയിച്ചു. പണം നിയമപരമായി എംബസി വഴിയെ കൈമാറാൻ സാധിക്കൂ എന്ന നിലപാടിലാണ് റഹീമിന്റെ കുടുംബം. ദയാധനമായ 34 കോടി രൂപയുടെ 5 ശതമാനമാണ് അഭിഭാഷകൻ ഫീസായി ആവശ്യപ്പെട്ടത്. എംബസി വഴി പണം നൽകാൻ തയാറാണെന്ന് സഹായസമിതി വാദിഭാഗം വക്കീലിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ വാദിഭാഗം വക്കീൽ ഇതിനോട് പ്രതികരിച്ചിട്ടില്ല. ഇനിയുള്ള നടപടിക്രമങ്ങളെല്ലാം തുടങ്ങുന്നതിന് മുൻപ് തന്നെ വാദിഭാ​ഗം അഭിഭാഷകന്റെ പ്രതിഫലം കൂടി കൊടുത്താലേ റഹീമിന്റെ മോചനം വേഗത്തിലാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

2025ൽ ഗതാഗതം സുഗമമാകും; പാർക്കിങ്ങ്, സാലിക് നിരക്കുകൾ മാറും

2025ൽ മുതൽ യുഎഇയിൽ നിലവിൽ വരുന്ന പ്രധാനപ്പെട്ട പത്ത് മാറ്റങ്ങളും പുതുക്കിയ ഫീസ് നിരക്കുകളേക്കുറിച്ചും അറിയാം. ഗതാഗതം സുഗമമാകുന്ന പുതിയ പാതകളും സംവിധാനങ്ങളും നിലവിൽ...

‘ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെ; ഫോൺ വിളിച്ചാലും അവൻ എടുക്കാറില്ല’; മനസുതുറന്ന് ഹർഭജൻ സിങ്

എം.എസ് ധോണിയുമായുള്ള ബന്ധത്തേക്കുറിച്ച് ചില തുറന്നുപറച്ചിലുകൾ നടത്തുകയാണ് ഹർഭജൻ സിങ്. ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെയായെന്നും താൻ ഫോൺ വിളിച്ചാൽ പോലും ധോണി കോൾ...

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് അവസരം; 5000 ദിർഹം ശമ്പളത്തിൽ സൗജന്യ നിയമനം

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് മികച്ച അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലാണ് പുരുഷ നഴ്‌സുമാരുടെ ഒഴിവുകളുള്ളത്. നിലവിലുള്ള 100...

കീര്‍ത്തി സുരേഷിന്റെ വിവാഹം ഡിസംബർ 12ന്; ആശംസകളുമായി ആരാധകർ

നടി കീർത്തി സുരേഷിന്റെ വിവാഹ തിയതി പുറത്തുവിട്ടു. ഡിസംബർ 12ന് ​ഗോവയിൽ വെച്ചാണ് താരം വിവാഹിതയാകുന്നത്. ഏറെക്കാലമായി കീർത്തിയുടെ സുഹൃത്തായ ആന്റണി തട്ടിലാണ് വരൻ....