സ്വദേശിവത്കരണം ശക്തമാക്കി കുവൈറ്റും. നാഷനല്‍ അസംബ്ലിയുമായി ബന്ധപ്പെട്ട മുഴുവന്‍ തസ്തികകളിലും കുവൈറ്റ് പൗരന്‍മാരെ നിയോഗിക്കാന്‍ നീക്കം. വിദേശികളെ പൂര്‍ണായും ഒഴിവാക്കും. പാര്‍ലമെന്‍റിലാണ് ശുപാര്‍ശ സമര്‍പ്പിച്ചത്.
ഉപദേശകര്‍, ഓഫീസ് ജോലിക്കാര്‍ തുടങ്ങി നിലവിലുളള എല്ലാ വിഭാഗങ്ങളുടേയും കരാര്‍ റദ്ദാക്കണമെന്നും സ്വദേശി യുവാക്കളെ പുതിയതായി റിക്രൂട്ട് ചെയ്യണമെന്നുമാണ് പാര്‍ലമെന്‍റ് അംഗങ്ങൾ നല്‍കിയ ശുപാര്‍ശ. മാനദണ്ഡങ്ങൾ രൂപീകരിക്കുകയും സുതാര്യമായ റിക്രൂട്ടിംഗ് നടത്തുകയും വേണം. ഇതിനായി പാര്‍ലമെന്റ് ജനറല്‍ സെക്രട്ടേറിയറ്റിനെ നിയോഗിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.
കുൈവത്തിലെ പൊതു മേഖലാ സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണ നീക്കം ശക്തമായിരുന്നു. ഇതിനിടെയാണ് പുതിയ പാര്‍ലമെന്‍റ് അംഗങ്ങളും നിര്‍ദ്ദേശം ഉയര്‍ന്നത്. രാജ്യത്തിന് മാതൃകയാകും വിധം പാര്‍ലമെന്റില്‍് നൂറുശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്നാണ് ആവശ്യം.
കുവൈത്തിലെ വിദേശ ജനസംഖ്യ ആനുപാതികമായി കുറയ്്ക്കാന്‍ നടപടികൾ തുടങ്ങിയിരുന്നു. പുതിയ വിസകൾ അനുവദിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ കുറ്റകൃത്യങ്ങളില്‍ അകപ്പെട്ടവരേയും താമസ നിയമങ്ങൾ ലംഘിച്ചവരേയും മതിയായ വരുമാനമില്ലാതെ രാജ്യത്ത് തങ്ങുന്നവരേയും കുവൈത്ത് തിരികെ അയച്ചിരുന്നു. സന്ദര്‍ശക വിസകൾക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.