മൂന്ന് നേരം ബയോമെട്രിക് പഞ്ച് നിർബന്ധമാക്കി കുവൈത്ത്; ഓഫീസുകളിൽ ഹാജർ നില ഉയർന്നു

Date:

Share post:

കുവൈത്തിൽ ബയോമെട്രിക് ഹാജർ നില ശക്തമാക്കിയതോടെ ഓഫീസുകളിൽ ജീവനക്കാരുടെ സാന്നിധ്യം ഉയർന്നതായി റിപ്പോർട്ടുകൾ. രാവിലെ ജോലിക്കെത്തുമ്പോൾ പഞ്ച് ഇൻ ചെയ്യുകയും രണ്ടുമണിക്കൂറിന് ശേഷം വീണ്ടും പഞ്ച് ചെയ്ത് ഹാജർ ഉറപ്പാക്കുകയും വേണമെന്നാണ് പുതിയ നിയമം നിലവിൽ വന്നത്.

പുതിയ ഹാജര്‍ സംവിധാനം നിലവില്‍ വന്നതോടെ ഓഫീസ് സമയങ്ങളില്‍ ജീവനക്കാര്‍ക്ക് പുറത്തിറങ്ങുന്നതിന് തടസ്സം നേരിടുകയായിരുന്നു. രാവിലെ ഹാജർ പഞ്ച് ചെയ്ത ശേഷം മറ്റ് ആവശ്യങ്ങൾക്ക് പുറത്ത് പോകുന്നത് തടയിടാനാണ് സർക്കാർ പുതിയ രീതി ആവിഷ്കരിച്ചത്. ജോലിസയമത്തിന് ശേഷം ബയോമെട്രിക് പഞ്ച് ഔട്ടും നിർബന്ധമാണ്.

കഴിഞ്ഞ ആഴ്ച മുതലാണ് നിയമം നിലവിൽ വന്നത്. ഇതോടെ പകൽനേരങ്ങളിൽ ശബ്ദമുഖരിതമായിരുന്ന ഓഫീസുകൾക്ക് സമീപത്തെ കഫേകളിലും റെസ്റ്റോറൻ്റുകളിലും തിരക്ക് കുറഞ്ഞതായും മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഔദ്യോഗിക പ്രവൃത്തി സമയത്തിന് ശേഷം തിരക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഷോപ്പ് ഉടമകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...