കുവൈറ്റിൽ നിന്ന് കൂടുതൽ സ്വർണവുമായി യാത്ര ചെയ്യുന്നവർ ഒരു ദിവസം മുൻപേ കസ്റ്റം​സിന് രേ​ഖ​ക​ള്‍ സമർപ്പിക്കണം 

Date:

Share post:

കു​വൈ​റ്റില്‍ നി​ന്ന് കൂടുതൽ സ്വ​ർ​ണ​വുമായി രാജ്യത്തിന് പു​റ​ത്തേ​ക്ക് യാ​ത്ര​ചെ​യ്യു​ന്ന സ്വദേ​ശി​ക​ളും വി​ദേ​ശി​ക​ളും യാ​ത്ര​യ്ക്ക് മുൻപേ അ​വ​യു​ടെ രേ​ഖ​ക​ൾ കസ്റ്റം​സിന് നൽകാൻ നിർദേശം. വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​യ​ർ കാ​ർ​ഗോ ക​സ്റ്റം​സ് വ​കു​പ്പി​ൽ ഇ​തി​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യിട്ടുണ്ടെന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ക​സ്റ്റം​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പു​തി​യ നി​ർദേശം. സ്വ​ർ​ണ​ക്ക​ട്ടി​ക​ളും നാ​ണ​യ​ങ്ങ​ളും അ​ധി​ക ആ​ഭ​ര​ണ​ങ്ങ​ളും കൊ​ണ്ടു​പോ​കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ക​സ്റ്റം​സ് രേ​ഖ ആ​വ​ശ്യ​മാ​ണ്. പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം യാ​ത്ര​ക്ക് ഒ​രു ദി​നം മുൻപേ സ്വ​ര്‍ണ​ക്ക​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട രസീ​ത് അ​ട​ക്ക​മു​ള്ള രേ​ഖ​ക​ള്‍ ക​സ്റ്റം​സ് വ​കു​പ്പി​ന് മുന്നിൽ സ​മ​ര്‍പ്പി​ക്ക​ണം. ഇ​ത് പ​രി​ശോ​ധനയ്ക്ക് വിധേയമാക്കി ക​സ്റ്റം​സ് വ​കു​പ്പ് അനു​മ​തി​പ​ത്രം ന​ൽ​കും.

ഈ ​രേ​ഖ​ക​ള്‍ യാത്രക്കാർ ഇ​റ​ങ്ങു​ന്ന വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​സ്റ്റം​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് നൽകണ​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. കൊ​ണ്ടു​പോ​കു​ന്ന സ്വ​ർ​ണ​ത്തി​ന്റെ ഔദ്യോ​ഗി​ക​മാ​യ രേ​ഖ​ക​ള്‍ സൂ​ക്ഷി​ക്കു​ന്ന​ത് യാ​ത്ര​യി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ കൂട്ടിച്ചേർത്തു. യാ​ത്രക്കാരൻ സ്വ​ർ​ണം ശ​രി​യാ​യ രീതിയിൽ നേ​ടി​യ​താ​ണെ​ന്നും നിയമ വി​രു​ദ്ധ​മാ​യി കൈ​യ​ട​ക്കി​യ​ത​ല്ലെ​ന്നും ഇ​തു​വ​ഴി തെ​ളി​യി​ക്കാ​നു​മാ​കുമെന്നും അധികൃതർ വ്യക്തമാക്കി.

അ​തേ​സ​മ​യം സ്ത്രീ​ക​ള്‍ വ്യ​ക്തി​ഗ​ത ഉ​പ​യോ​ഗ​ത്തി​നാ​യി ധ​രി​ക്കു​ന്ന ആ​ഭ​ര​ണ​ങ്ങ​ള്‍ക്ക് പു​തി​യ നി​ർ​ദേ​ശം ബാ​ധ​ക​മ​ല്ലെന്ന് അധികൃതർ അറിയിച്ചു. എ​ന്നാ​ല്‍ അ​ള​വി​ല്‍ ക​വി​ഞ്ഞ രീ​തി​യി​ൽ ആ​ഭ​ര​ണ​ങ്ങ​ള്‍ കൊ​ണ്ടു​പോ​വു​ക​യാ​ണെ​ങ്കി​ല്‍ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ സ​മ​ര്‍പ്പി​ക്കേ​ണ്ടി​ വരും. രാ​ജ്യ​ത്ത് നി​ന്ന് വ​ലി​യ അ​ള​വി​ല്‍ സ്വ​ർ​ണം കൊ​ണ്ടു​പോ​കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍പെ​ട്ട​തി​നെ തു​ട​ര്‍ന്നാ​ണ്‌ പു​തി​യ നീക്കം. വി​വി​ധ മാ​ർ​ഗ​ങ്ങ​ളി​ലൂടെ സ​മ്പാ​ദി​ക്കു​ന്ന പ​ണം സ്വ​ർ​ണ​മാ​ക്കി മാ​റ്റി പു​റ​ത്തേ​ക്ക് ക​ട​ത്തു​ന്ന​വർ ധാരാളമാണ് . ഇ​വ​യെ ചെ​റു​ക്കു​ന്ന​തി​ന്റെ ഭാ​ഗം കൂ​ടി​യാ​ണ് പു​തി​യ ന​ട​പ​ടി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...