കുവൈത്ത് തീപിടിത്തം; അനധികൃത കെട്ടിടങ്ങളിൽ താമസിക്കുന്നവരെ നാടുകടത്താൻ ഉത്തരവ്

Date:

Share post:

നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാത്ത താമസസ്ഥലങ്ങളിൽ താമസിക്കുന്ന പ്രവാസികളെ മൂന്നോ നാലോ ദിവസത്തിനകം നാടുകടത്തുമെന്ന് കുവൈറ്റ് സർക്കാർ അറിയിച്ചു. പാർപ്പിട ചട്ടങ്ങൾ പാലിക്കുന്നതിനും എല്ലാ താമസക്കാർക്കും സുരക്ഷിതമായ ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള സർക്കാരിൻ്റെ പ്രതിജ്ഞാബദ്ധ നടപടിയുടെ ഭാഗമായാണ് ഈ നീക്കം.

നിലവിലെ സൗകര്യങ്ങൾ നിലവിലുള്ള ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണെന്ന് കരുതുന്നതിനാൽ ഈ തൊഴിലാളികൾക്കായി പുതിയ അഭയകേന്ദ്രങ്ങൾ സ്ഥാപിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. മംഗഫിലെ വിനാശകരമായ തീപിടുത്തത്തെ തുടർന്നാണ് പ്രഖ്യാപനം. ഏഴ് നിലകളുള്ള കെട്ടിടത്തിൻ്റെ താഴത്തെ നിലയിലെ ഗാർഡിൻ്റെ മുറിയിൽ വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീ പടർന്നതിന് പ്രധാന കാരണം.

തീപിടുത്തത്തിൽ 46 ഇന്ത്യക്കാരും മൂന്ന് ഫിലിപ്പീൻസുകാരും ഒരു അജ്ഞാതനും ഉൾപ്പെടെ 50 പേർ മരിച്ചിരുന്നു. കെട്ടിടത്തിൽ 196 കുടിയേറ്റ തൊഴിലാളികളാണ് താമസിച്ചിരുന്നതെന്നാണ് വിവരം. ഇതിൽ ഭൂരിഭാഗവും ഇന്ത്യൻ പൗരന്മാരായിരുന്നു.

അതേസമയം സംഭവത്തിൻ്റെ പേരിൽ നാല് ഈജിപ്തുകാരും മൂന്ന് ഇന്ത്യക്കാരും ഒരു കുവൈറ്റ് പൗരനുമാണ് കസ്റ്റഡിയിലായത്. ഇവർക്കെതിരേ നരഹത്യ, തീപിടുത്തവുമായി ബന്ധപ്പെട്ട അശ്രദ്ധ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.  അൽ അഹമ്മദി ഗവർണറേറ്റിലെ മുതിർന്ന മുനിസിപ്പൽ ഉദ്യോഗസ്ഥരെ അന്വേഷണങ്ങൾ പൂർത്തിയാകുന്നതുവരെ ഡ്യൂട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്ത് യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും

ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യു.ആർ. പ്രദീപും രാഹുൽ മാങ്കൂട്ടത്തിലും എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു സത്യപ്രതിജ്ഞ. ആദ്യം പ്രദീപും രണ്ടാമത്...

ഏറ്റവും നീളമേറിയ പടക്ക ശൃഖല; ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ

ഏറ്റവും നീളമേറിയ പടക്ക ശൃഖലയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ സിറ്റി. യുഎഇയുടെ 53-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഡിസംബർ 2നാണ് 11.1...

ചെന്നൈയിൽ പ്രളയ ബാധിതരായ 300 കുടുംബങ്ങൾക്ക് സഹായമെത്തിച്ച് വിജയ്

ചെന്നൈയിൽ പ്രളയബാധിതരായ 300 കുടുംബങ്ങൾക്ക് സഹായം നൽകി തമിഴക വെട്രി കഴകം അധ്യക്ഷനായ നടൻ വിജയ്. ചെന്നൈ പണയൂരിലെ പാർട്ടി ആസ്ഥാനത്ത് വെച്ചാണ് പ്രളയ...

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക് 57 കോടിയുടെ ഭാഗ്യം

യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയെ തേടിയെത്തിയത് 57 കോടിയുടെ ഭാഗ്യം. പരമ്പര 269-ൽ ഷാർജയിൽ സെയിൽസ്മാനായ മലയാളിയായ അരവിന്ദ് അപ്പുക്കുട്ടനാണ് 57 കോടിയിലേറെ...