ജീവനക്കാരുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിന് കമ്മിറ്റി രൂപവത്കരിക്കാൻ ഒരുങ്ങി കുവൈറ്റ് സോഷ്യല്‍ അഫയേഴ്സ് മന്ത്രാലയം. മന്ത്രാലയത്തിലെ ജീവനക്കാരുടെ സർട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമാണ് കമ്മിറ്റിയെ നിയമിക്കുന്നത്. മൂന്ന് മാസമായിരിക്കും കമ്മിറ്റിയുടെ കാലാവധി.
സാമൂഹിക കാര്യ മന്ത്രാലയം ആക്ടിങ് അണ്ടർ സെക്രട്ടറി അബ്ദുൽ അസീസ് സാരിയുടെ നിർദേശ പ്രകാരമാണ് കമ്മിറ്റി രൂപവത്കരിച്ചതെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കമ്മിറ്റി നൽകുന്ന റിപ്പോര്‍ട്ട് മന്ത്രാലയം സിവിൽ സർവിസ് കമീഷന് സമർപ്പിക്കും.