ഡ്രൈവിങ് ലൈസൻസ് ഇനി ഡിജിറ്റലാവും. പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസില്‍ മാറ്റവുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് ഇനി ഡിജിറ്റല്‍ പതിപ്പായായായിരിക്കും ഇനി വിതരണം ചെയ്യുക. പ്രിന്റഡ് ലൈസൻസുകള്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. മാത്രമല്ല, ‘മൈ ഐഡന്റിറ്റി ആപ്’ വഴി മാത്രമായിരിക്കും പ്രവാസികൾക്ക് ഇനി ലൈസന്‍സ് നൽകുകയെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം പ്രവാസികൾക്ക് ലൈസന്‍സ് പുതുക്കുന്നതിന് സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹല്‍ വഴിയോ, ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റ് വഴിയോ അപേക്ഷിക്കാം. ലൈസൻസുകള്‍ പുതുക്കിയാല്‍ മൈ ഐഡന്റിറ്റി ആപ് വഴി സാധുത പരിശോധിച്ച് ഉറപ്പുവരുത്തുകയും വേണം. ലൈസന്‍സ് സാധുവാണെങ്കില്‍ ആപ്പില്‍ പച്ചയും അസാധുവായാല്‍ ചുവപ്പ് നിറവും കാണിക്കും. ഒരു വർഷത്തേക്കാണ് ലൈസൻസ് അനുവദിക്കുന്നത്. ഇത് കൂടാതെ പ്രവാസികള്‍ രാജ്യത്തിന് പുറത്തേക്ക് യാത്രയാകുമ്പോള്‍ മാതൃ രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
എന്നാൽ ഗാർഹിക ഡ്രൈവർമാർ, ട്രക്ക് ഡ്രൈവർമാർ എന്നിവരെ ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, ഇവർ രാജ്യത്തിന് പുറത്തേക്ക് പോകുമ്പോള്‍ ഡിജിറ്റല്‍ പതിപ്പിന്റെ കോപ്പി കൈവശം വെക്കണമെന്നും ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി. ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട് കര്‍ശന നടപടികളാണ് ട്രാഫിക് അധികൃതര്‍ സ്വീകരിച്ചുവരുന്നത്.
പ്രവാസികള്‍ക്ക് ഇഷ്യൂ ചെയ്ത എല്ലാ ലൈസന്‍സുകളും ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സൂക്ഷ്മപരിശോധന നടത്തുന്നുണ്ട്. 600 ദിനാര്‍ ശമ്പളവും ബിരുദവും രണ്ട് വര്‍ഷം താമസം എന്നിവയാണ് നിലവില്‍ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ഉപാധികള്‍. ജോലി മാറ്റമോ മറ്റെന്തെങ്കിലും കാരണങ്ങളോ മൂലം ഈ പരിധിക്ക് പുറത്താകുന്നവര്‍ ലൈസന്‍സ് തിരിച്ചേല്‍പ്പിക്കുകയും ചെയ്യണം. ഡ്രൈവിങ് ലൈസൻസുകളുടെ അനാവശ്യ വർധനയും പൗരന്മാരും പ്രവാസികളും തമ്മിലുള്ള അസന്തുലിതാവസ്ഥ പരിഹരിക്കുകയുമാണ് ഈ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്.