‘കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കപ്പെടണം’, നിയമവുമായി കുവൈറ്റ്‌

Date:

Share post:

ഓരോ വ്യക്തിയ്ക്കും അവരവരുടേതായ സ്വകാര്യതയുണ്ട്. മുതിർന്നവരോ കുട്ടികളോ ആരുമാവട്ടെ ഓരോരുത്തരുടെയും അവകാശമാണ് സ്വകാര്യത സംരക്ഷിക്കപ്പെടണം എന്നത്. അനുവാദമില്ലാതെ ഒരു വ്യക്തിയുടെ ചിത്രങ്ങൾ പകർത്തുന്നതും പ്രദർശിപ്പിക്കുന്നതുമെല്ലാം കുറ്റകരമാണ്. അത്തരത്തിൽ വിദ്യാർത്ഥികളുടെ സ്വകാര്യത സംരക്ഷിക്കാൻ നിയമവുമായി എത്തിയിരിക്കുകയാണ് കുവൈറ്റ്‌.

വിദ്യാർഥികളുടെ ചിത്രങ്ങൾ അനുവാദമില്ലാതെ പകർത്തുന്നതും പ്രസിദ്ധീകരിക്കുന്നതും കുവൈറ്റ് വിദ്യാഭ്യാസ വകുപ്പ് നിരോധിച്ചു. അത് മാത്രമല്ല, വിദ്യാർഥികളുമായി അഭിമുഖം നടത്തുന്നതിനും പ്രസ്താവന പ്രസിദ്ധീകരിക്കുന്നതിനും വിലക്കുണ്ട്. കെജി മുതൽ സെക്കൻഡറി വരെ ക്ലാസുകളുള്ള എല്ലാ സ്കൂളുകളിലും ഈ നിയമം ബാധകമാകുമെന്ന് പൊതുവിദ്യാഭ്യാസ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഹെസ്സ അൽ മുതവ പറഞ്ഞു.

നിരോധനം സംബന്ധിച്ച് എല്ലാ സ്കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. കുട്ടികളുടെ താൽപര്യങ്ങൾക്ക് മുൻഗണന നൽകുക എന്നതിനോടൊപ്പം തന്നെ അവയുടെ ദുരുപയോഗം തടയുകയുമാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിയമലംഘകർക്കെതിരെ കടുത്ത ശിക്ഷയുണ്ടാകും, തെറ്റ് ചെയ്യുന്നവർ സൂക്ഷിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്ത് യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും

ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യു.ആർ. പ്രദീപും രാഹുൽ മാങ്കൂട്ടത്തിലും എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു സത്യപ്രതിജ്ഞ. ആദ്യം പ്രദീപും രണ്ടാമത്...

ഏറ്റവും നീളമേറിയ പടക്ക ശൃഖല; ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ

ഏറ്റവും നീളമേറിയ പടക്ക ശൃഖലയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ സിറ്റി. യുഎഇയുടെ 53-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഡിസംബർ 2നാണ് 11.1...

ചെന്നൈയിൽ പ്രളയ ബാധിതരായ 300 കുടുംബങ്ങൾക്ക് സഹായമെത്തിച്ച് വിജയ്

ചെന്നൈയിൽ പ്രളയബാധിതരായ 300 കുടുംബങ്ങൾക്ക് സഹായം നൽകി തമിഴക വെട്രി കഴകം അധ്യക്ഷനായ നടൻ വിജയ്. ചെന്നൈ പണയൂരിലെ പാർട്ടി ആസ്ഥാനത്ത് വെച്ചാണ് പ്രളയ...

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക് 57 കോടിയുടെ ഭാഗ്യം

യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയെ തേടിയെത്തിയത് 57 കോടിയുടെ ഭാഗ്യം. പരമ്പര 269-ൽ ഷാർജയിൽ സെയിൽസ്മാനായ മലയാളിയായ അരവിന്ദ് അപ്പുക്കുട്ടനാണ് 57 കോടിയിലേറെ...