കുവൈറ്റിലെ സ്വകാര്യമേഖലാ തൊഴിലാളികൾക്ക് തിങ്കളാഴ്ച്ച മുതൽ പാർട്ട് ടൈം ജോലി ചെയ്യാൻ അനുമതി

Date:

Share post:

കുവൈറ്റിലെ സ്വകാര്യമേഖലാ തൊഴിലാളികൾക്ക് തിങ്കളാഴ്ച മുതൽ പാർട്ട് ടൈം ജോലി ചെയ്യാൻ അനുമതി. നിലവിലെ സ്പോൺസറിൽനിന്ന് എൻഒസി വാങ്ങണമെന്നതാണ് ഇതിനുള്ള പ്രധാന നിബന്ധന. തുടർന്ന് മാനവശേഷി വകുപ്പിൽനിന്ന് പെർമിറ്റ് എടുത്താൽ ദിവസേന പരമാവധി നാല് മണിക്കൂർ പാർട്ട് ടൈം ജോലി ചെയ്യാം.

അതേസമയം മറ്റൊരു സ്ഥാപനത്തിൽ പോയോ റിമോട്ട് വർക്കായോ ജോലി ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. തൊഴിൽ വിപണിയിൽ ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് ആണ് പാർട്ട് ടൈം ജോലി സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.

ഇതനുസരിച്ച് വിദേശത്ത്‌ നിന്ന് പുതിയ റിക്രൂട്ട്മെന്റ് ഒഴിവാക്കുന്നതോടൊപ്പം രാജ്യത്തിനകത്തുള്ള വിദേശികളെ പരമാവധി ഉപയോഗപ്പെടുത്തി തൊഴിലാളികളുടെ അഭാവം നികത്താനും കഴിയുമെന്നാണ് വിലയിരുത്തുന്നത്. എന്നാൽ കരാർ മേഖലയെ പുതിയ തീരുമാനത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് മാൻപവർ അതോറിറ്റി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

കഠിനമായ ശൈത്യം; അഭയാർത്ഥികൾക്കായി ശീതകാല സഹായപദ്ധതിക്ക് തുടക്കമിട്ട് യുഎഇ

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ശൈത്യം അതികഠിനമാകുന്നതോടെ അഭയാർത്ഥികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി യുഎഇ. ശീതകാല സഹായപദ്ധതിക്കാണ് യുഎഇ തുടക്കമിട്ടിരിക്കുന്നത്. ശൈത്യകാലത്ത് അഭയാർത്ഥികളുടെ ആരോ​ഗ്യം സംരക്ഷിക്കുന്നതിനുള്ള...

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...