കുവൈറ്റിൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​ന് പു​തു​ക്കി​യ നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ചു, വിമാന ടിക്കറ്റും നിർബന്ധം 

Date:

Share post:

കുവൈറ്റിലേക്ക് ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​നുള്ള പു​തു​ക്കി​യ നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ചു. ഇ​തി​നോടൊ​പ്പം തന്നെ തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​ന് വി​മാ​ന ടി​ക്ക​റ്റും നി​ര്‍ബ​ന്ധ​മാ​ക്കിയിട്ടുണ്ട്. ടി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ​തോ​ടെ റി​ക്രൂ​ട്ട് ചെ​ല​വ് ഉ​യ​രുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഒ​ന്നാം ഉ​പ ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ഷെയ്ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ നി​ർ​ദേ​ശ പ്ര​കാ​രം വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രി മു​ഹ​മ്മ​ദ് അ​ൽ അ​യ്ബാ​നാണ് പു​തി​യ നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ന്ത്യ, ശ്രീ​ല​ങ്ക, ബം​ഗ്ലാ​ദേ​ശ് തു​ട​ങ്ങി​യ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തി​നായി 750 ദീ​നാ​റും ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് 575 ദീ​നാറുമാണ് നി​ര​ക്ക്. കൂടാതെ ഏ​ജ​ന്‍സി​ക​ള്‍ ഇ​ല്ലാ​തെ നേ​രി​ട്ട് ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​യെ കൊ​ണ്ടു​വ​രു​ന്ന​തി​ന് 350 ദീ​നാ​റും ചെല​വ് വ​രും.

അതേസമയം ക​മ്പ​നി​ക​ളു​മാ​യു​ള്ള ത​ര്‍ക്ക​ത്തെ തുട​ര്‍ന്ന് കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​ൻപ് ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ള്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത് സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്തു​ന്ന​താ​യി സ്​​പോ​ൺ​സ​ർ​മാ​ർ നേ​ര​ത്തേ തന്നെ പ​രാ​തി​പെട്ടിരുന്നു. ഇ​ത്ത​രം ഘ​ട്ട​ങ്ങ​ളി​ൽ ടി​ക്ക​റ്റ് വി​ല അ​ട​ക്ക​മു​ള്ള​ കു​ടി​ശ്ശി​ക ഈ​ടാ​ക്കാ​ൻ നി​യ​മം സ്​​പോ​ൺ​സ​ർമാ​രെ സ​ഹാ​യി​ക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പു​തി​യ നീ​ക്ക​ത്തി​ലൂ​ടെ തൊ​ഴി​ലു​ട​മ​ക​ളും റി​ക്രൂ​ട്ട്മെ​ന്റ് ഏ​ജ​ൻ​സി​ക​ളും ത​മ്മി​ലു​ള്ള ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീക്ഷിക്കുന്നത്. അ​തി​നി​ടെ, ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്‌​മെ​ന്റ് ഓ​ഫിസു​ക​ളി​ൽ പ​ണ​മ​ട​യ്ക്കാ​ൻ കെ ​നെ​റ്റ് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ പ​ബ്ലി​ക് മാ​ൻ പ​വ​ർ അ​തോ​റി​റ്റി, വാ​ണി​ജ്യ​മ​ന്ത്രാ​ല​യം എ​ന്നി​വ ആ​ഹ്വാ​നം ചെയ്തിട്ടുണ്ട്.

ഓ​ഫിസു​ക​ൾ പ്ര​ഖ്യാ​പി​ച്ച നി​ര​ക്ക് പാ​ലി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ഹോ​ട്ട് ലൈ​ൻ ന​മ്പ​റായ 96966595 ലും ​വാ​ണി​ജ്യ മ​ന്ത്രാ​ല​യത്തി​ലും (135)​ പ​രാ​തി സ​മ​ർ​പ്പി​ക്കാ​നും ഔദ്യോഗിക വൃത്തങ്ങൾ അ​ഭ്യ​ർ​ഥി​ച്ചു. തൊ​ഴി​ൽ റി​ക്രൂ​ട്ട്‌​മെ​ന്റ് ഓ​ഫിസു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ആ​ഭ്യ​ന്ത​ര, മാ​ന​വ​ശേ​ഷി മ​ന്ത്രാ​ല​യ​വും വാ​ണി​ജ്യ മ​ന്ത്രാ​ല​യ​വും ചേ​ർ​ന്ന് സം​യു​ക്ത പ്ര​വ​ർ​ത്ത​ക സ​മി​തി രൂ​പ​വ​ത്ക​രി​ക്കുകയും ചെയ്യും. മാത്രമല്ല, തീ​രു​മാ​ന​ങ്ങ​ൾ ലം​ഘി​ക്കു​ന്ന ലേ​ബ​ർ റി​ക്രൂ​ട്ട്‌​മെ​ന്റ് ഓ​ഫിസു​ക​ൾ​ക്കെ​തി​രെ​യും ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രെ​യും ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പ​ബ്ലി​ക് മാ​ൻ പ​വ​ർ അ​തോ​റി​റ്റി, വാ​ണി​ജ്യ​മ​ന്ത്രാ​ല​യം എ​ന്നി​വ വ്യ​ക്ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...