ആഘോഷങ്ങളിൽ വാട്ടർ ബലൂണുകൾ പാടില്ല, മുന്നറിയിപ്പ് ആവർത്തിച്ച് കുവൈറ്റ് പരിസ്ഥിതി പബ്ലിക് അതോറിറ്റി

Date:

Share post:

ദേശീയ അവധി ദിവസങ്ങളിൽ പാരിസ്ഥിതിക നിയമം ലംഘിക്കുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ആവർത്തിച്ച് പരിസ്ഥിതി പബ്ലിക് അതോറിറ്റി. ബലൂണുകളിൽ വെള്ളം നിറച്ച് എറിയുന്നതിനും മാലിന്യം വലിച്ചെറിയുന്നതിനും 50 മുതൽ 500 കുവൈറ്റ് ദിനാർ വരെ പിഴ ഈടാക്കുമെന്നും പരിസ്ഥിതി പബ്ലിക് അതോറിറ്റി ചൂണ്ടിക്കാട്ടി.

പരിസ്ഥിതി സംരക്ഷണ നിയമത്തിലെ ആർട്ടിക്കിൾ 133 ലംഘിച്ചുകൊണ്ട് ദേശീയ അവധി ദിവസങ്ങളിൽ വാട്ടർ ബലൂണുകൾ എറിയുന്നവർക്കെതിരെ പൊലീസ് കർശനമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെയും മുന്നറിയിപ്പ് നൽകിയിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി റോഡരികുകളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും വാട്ടർ ബലൂണുകൾ എറിയുന്ന പ്രവണത കുറച്ചു വർഷങ്ങൾക്ക് മുൻപ് വ്യാപകമായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കർശന നിയന്ത്രണങ്ങളെ തുടർന്ന് ഇക്കാര്യത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. ഇതിന്‍റെ പേരിൽ നിരവധി പരാതികൾ വന്ന സാഹചര്യത്തിലും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പരിഗണിച്ചുമാണ് വാട്ടർ ബലൂണുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...