വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ നിരവധി ആനൂകൂല്യങ്ങളുമായി കുവൈത്ത് രംഗത്ത്. പൗരത്വം പരിഗണിക്കാതെ നിക്ഷേപകര്‍ക്ക് തമാസഅനുമതി ഉള്‍പ്പെടെയുള്ള പ്രത്യേക അവകാശങ്ങള്‍ നല്‍കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.
നിക്ഷേപകര്‍ക്ക് നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കി സ്ഥാപനത്തിന്റെ ലൈസന്‍സ് സ്വന്തമാക്കുന്നതിന് മൾട്ടിപ്പിൾ എൻട്രി വിസ അനുവദിക്കുന്നതാണ് പ്രധാന നീക്കങ്ങളില്‍ ഒന്ന്. നിക്ഷേപകർക്കും ജീവനക്കാർക്കും അഞ്ച് വർഷത്തേക്ക് സ്ഥിര താമസത്തിനുള്ള ആനുകൂല്യവും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലൈസൻസ് ഇഷ്യൂ ചെയ്ത തീയതി മുതൽ പുതുക്കാവുന്ന നിലയിലായിരിക്കുമിത്.
നിക്ഷേപ സ്ഥാപനങ്ങൾക്ക് വൈദഗ്ദ്ധ്യമുളള സാങ്കേതിക ജീവനക്കാരെ എത്തിക്കുന്നതിനും ആവശ്യാനുസരണം സേവനത്തിന് പ്രയോജനപ്പെടുത്തുന്നതിനുമായി വാണിജ്യ സന്ദര്‍ശന വിസയും അനുവദിക്കും. നിക്ഷേപ സ്ഥാപനങ്ങളുടെ മാനേജർമാർക്ക് ആറ് മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് തങ്ങാനുള്ള അനുമതിയും ലഭ്യമാക്കും.
ആഗോളതലത്തിലുളള നിക്ഷേപകരെ കുവൈത്തിലേക്ക് സ്വാഗതം ചെയ്യുകയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ലക്ഷ്യം. ഇതിനായി നിക്ഷേപങ്ങൾക്കും വ്യവസായങ്ങൾക്കും അനുകൂലമായ നയങ്ങൾ സ്വീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. യുഎഇ നടപ്പാക്കിയ ഗോൾഡന്‍ വിസ പരിഷ്കരണ പദ്ധതികൾക്ക് സമാനമായാണ് കുവൈത്തിന്റേയും നീക്കം. ഇതിനായി കൂടുതല്‍ പഠനങ്ങൾ നടത്താനും കുവൈത്ത് ആഭ്യന്തര മന്ത്രാലയം നീക്കങ്ങൾ ആരംഭിച്ചു.