മനുഷ്യക്കടത്ത് തടയാൻ കര്‍ശന നടപടികളുമായി കുവൈത്ത്; നിയമലംഘകർക്ക് തടവും പിഴയും

Date:

Share post:

മനുഷ്യക്കടത്ത് തടയുന്നതിന്റെ ഭാ​ഗമായി കർശന നടപടികളുമായി കുവൈത്ത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾക്കൊള്ളുന്ന വെബ്‌സൈറ്റ് അധികൃതർ ആരംഭിച്ചു. അറബിയിലും ഇംഗ്ലീഷിലും വെബ്‌സൈറ്റ് ലഭ്യമാണെന്ന് നീതിന്യായ മന്ത്രാലയം അണ്ടർസെക്രട്ടറി ഹാഷിം അൽ ഖല്ലാഫ് അറിയിച്ചു.

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട നിയമനിർമ്മാണവും കരാറുകളും മറ്റ് നടപടികളുടെ സമഗ്രമായ വിവരണങ്ങളുമാണ് വെബ്സൈറ്റിൽ നൽകിയിട്ടുള്ളത്. സാമൂഹിക അവബോധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രത്യേക അക്കൗണ്ടുകൾ ആരംഭിച്ചിട്ടുണ്ട്.

കുവൈത്തിൽ മനുഷ്യക്കടത്തിൽ പിടിക്കപ്പെട്ടാൽ മൂന്ന് വർഷം തടവും 5,000 മുതൽ 10,000 ദിനാർ വരെ പിഴയുമാണ് ശിക്ഷയായി ലഭിക്കുക. മനുഷ്യക്കടത്ത് അവസാനിപ്പിക്കാൻ ജനങ്ങൾ അധികൃതരുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നും ഇത്തരം വിവരങ്ങൾ ലഭിക്കുന്നവർ ഉടൻ ഉദ്യോ​ഗസ്ഥരുമായി ബന്ധപ്പെടണമെന്നും ഹാഷിം അൽ ഖല്ലാഫ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...