ഉയർന്ന വരുമാനവും കുറഞ്ഞ ജീവിതച്ചെലവും; പട്ടികയിൽ ഒന്നാം സ്ഥാനത്ത് കുവൈത്ത്

Date:

Share post:

ആഗോളതലത്തിൽ ഉയർന്ന വരുമാനവും കുറഞ്ഞ ജീവിതച്ചെലവുമുള്ള ​ന​ഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി കുവൈത്ത്. കുവൈത്തിൽ ഒരു താമസക്കാരന്റെ ശരാശരി പ്രതിമാസ വരുമാനം 6,199 യുഎസ് ഡോളറും ജീവിതച്ചെലവ് 752.70 യുഎസ് ഡോളറുമാണ്. താമസക്കാർക്ക് അവരുടെ അടിസ്ഥാന ചെലവുകൾ വഹിച്ചതിന് ശേഷം ശമ്പളത്തിന്റെ ഭൂരിഭാഗവും ഇവിടെ നിലനിർത്താൻ സാധിക്കും. കുവൈത്തിനെ പട്ടികയിലെ ഏറ്റവും ചെലവുകുറഞ്ഞ നഗരമാക്കി മാറ്റുന്നതും ഇതാണ്.

പട്ടികയിൽ അബുദാബിയാണ് രണ്ടാം സ്ഥാനത്ത്. ശരാശരി ഇവിടെ ഓരോ മാസവും ഏകദേശം 7,154 ഡോളർ സമ്പാദിക്കാൻ സാധിക്കും. അവരുടെ ജീവിതച്ചെലവുകൾക്കായി ഏകദേശം 873.10 ഡോളർ മാത്രമേ ചെലവഴിക്കേണ്ടതായി വരുന്നുള്ളു. ജീവിതച്ചെലവ് താങ്ങാനാവുന്ന മൂന്നാമത്തെ നഗരം റിയാദാണ്. ഇവിടെ ശരാശരി പ്രതിമാസ വരുമാനം 6,245 ഡോളർ ആണ്. കൂടാതെ ജീവിതച്ചെലവ് 814,90 ഡോളറും ആണ്. ഉയർന്ന ശമ്പളവും കുറഞ്ഞ ബില്ലുകളും കാരണം അബുദാബിയും റിയാദും പട്ടികയിൽ ഇടംനേടിയത്. ദുബായും ഷാർജയും പട്ടികയിൽ നാലാമത്തെയും അഞ്ചാമത്തെയും സ്ഥാനത്താണ്. താമസക്കാർ പ്രതിമാസം യഥാക്രമം 7,118 ഡോളറും 5,229 ഡോളറും ഇവിടെ നിന്നും സമ്പാദിക്കുന്നുണ്ട്. അതേസമയം ഈ നഗരങ്ങളിലെ ജീവിതച്ചെലവ് മാസംതോറും 1,007 ഡോളറും 741.30 ഡോളറുമാണ്.

ഓസ്ട്രേലിയയിലെ മെൽബണും സമ്പാദിക്കാനും ജീവിക്കാനുമുള്ള നല്ലൊരു സ്ഥലമാണെന്നാണ് സർവേ വിലയിരുത്തുന്നത്. ശരാശരി പ്രതിമാസ വരുമാനം 7,312 ഡോളറും ജീവിതച്ചെലവ് ഏകദേശം 1,079.20 ഡോളറുമാണ്. നോർവേയിലെ ഓസ്ലോയും ഒട്ടും പിന്നിലല്ല. താമസക്കാർ പ്രതിമാസം 7,543 ഡോളർ സമ്പാദിക്കുകയും ജീവിതച്ചെലവുകൾക്കായി ഏകദേശം 1,121.50 ഡോളർ ചെലവഴിക്കുകയും ചെയ്യുന്നു. ഉയർന്ന വരുമാനം ഉണ്ടായിരുന്നിട്ടും ജീവിക്കാൻ ഏറ്റവും പ്രയാസമുള്ള നഗരമായിട്ടാണ് ന്യൂയോർക്കിനെ വിലയിരുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...