കാലാവധി കഴിഞ്ഞ മാംസം കണ്ടെത്തിയതിനേത്തുടർന്ന് കുവൈത്തില്‍ മാംസ വ്യാപാരകേന്ദ്രം പൂട്ടിച്ചു. ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കാലാവധി കഴിഞ്ഞ ശീതീകരിച്ച മാംസം കണ്ടെത്തിയത്. കാലാവധി കഴിഞ്ഞ മാംസത്തിന്റെ പാക്കിങ്ങിലെ ദിവസം മാറ്റി വിൽപ്പന നടത്താൻ ശ്രമിച്ച മാംസമാണ് അധികൃതർ പിടികൂടിയത്.
പ്രതികളെ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പൊതുജനാരോഗ്യം കണക്കിലെടുത്ത് വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വ്യാപകമായി കുവൈത്തിൽ ഭക്ഷ്യ പരിശോധനകൾ നടത്തിവരികയാണ്. ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന വിധത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.