കുവൈറ്റ് പാർലമെന്‍റ് തിരഞ്ഞെടുപ്പ് ഏപ്രിൽ 4 ന് നടത്താനുള്ള കരട് ഉത്തരവിന് കുവൈറ്റ് കാബിനറ്റ് ചൊവ്വാഴ്ച അംഗീകാരം നൽകി. കരട് ഉത്തരവ് തിരഞ്ഞെടുപ്പ് തീയതിയുടെ അംഗീകാരത്തിനായി അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന് അയച്ചതായും സർക്കാർ വക്താവ് അമർ അൽ അജ്മി അറിയിച്ചു.
പ്രധാനമന്ത്രി ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽ-സലേം അൽ-സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കരട് ഉത്തരവിന് മന്ത്രിസഭ അംഗീകാരം നൽകിയത്. ഇത് പ്രകാരം മാർച്ച് 4 ന് സ്ഥാനാർത്ഥിത്വത്തിനുള്ള അപേക്ഷാ കാലയളവ് ആരംഭിക്കുന്നതോടെ അടുത്ത ഞായറാഴ്ച തിരഞ്ഞെടുപ്പ് ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം 2024 -ലെ ദേശീയ തിരഞ്ഞെടുപ്പിൽ 21 വയസ്സ് തികഞ്ഞ 45,000 പൗരന്മാർ കൂടി വോട്ടർ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.