കുവൈറ്റ് മുനിസിപ്പല്‍ കൗണ്‍സിലിലേക്കുളള തെരഞ്ഞെടുപ്പ് മെയ് 21ന്. ഒരുക്കങ്ങൾ എല്ലാം പൂര്‍ത്തിയായതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ആകെ പത്ത് മുനിസിപ്പല്‍ മണ്ഡലങ്ങളിലായി നാലേകാല്‍ ലക്ഷം വോട്ടര്‍മാരാണുളളത്, ഇതില്‍ എട്ട് മണ്ഡലങ്ങളിലാണ് ശനിയാഴ്ച വോട്ടെടുപ്പ്. 38 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.
രണ്ട് മണ്ഡലങ്ങളില്‍ എതിരാളികളില്ലാതെ സ്ഥാനാര്‍ത്ഥികൾ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏഴ്, ഒന്‍പത് മണ്ഡലങ്ങളിലാണ് എതിരില്ലാെത സ്ഥാനാര്‍ത്ഥികൾ തെരഞ്ഞെടുക്കപ്പെട്ടത്. ജനാധിപത്യഅന്തരീക്ഷത്തിലാണ് വോട്ടെടുപ്പെന്ന് ആഭ്യന്തര മന്ത്രാലയം സെക്രട്ടറി മേജര്‍ ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസ് പറഞ്ഞു.
നാല് വര്‍ഷം കൂടുമ്പോഴാണ് കുവൈറ്റില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്. കൗണ്‍സിസിലേക്ക് പത്ത് അംഗങ്ങളെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തും. ആറ് പേരെ മന്ത്രിസഭ നാമനിര്‍ദ്ദേശം ചെയ്യും. പതിനാറംഗ മുനിപ്പാലിറ്റി ഭരണസമിതിയാണ് നിലവില്‍ വരിക.