സ്‌കൂളുകളിലെ കുടിവെള്ള സുരക്ഷ; കർശന നിർദേശവുമായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം

Date:

Share post:

സ്‌കൂളുകളിലെ കുടിവെള്ളത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സ്കൂൾ അധികൃതർക്ക് കർശന നിർദേശം നിർദേശം നൽകി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. 2024/2025 അധ്യയന വർഷത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി സ്കൂളുകളിലെ കുടിവെള്ള സുരക്ഷ ഉറപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെ പൊതു വിദ്യാഭ്യാസ കാര്യങ്ങൾക്കുള്ള അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മൻസൂർ അൽ-ദാഫിരി നിർദ്ദേശം നൽകി.

സ്‌കൂളുകളിലെ കുടിവെള്ള ശൃംഖലകളുടെ അറ്റകുറ്റപ്പണികൾ ഉറപ്പാക്കാൻ എല്ലാ സ്‌കൂളുകൾക്കും സർക്കുലർ അയക്കാൻ അൽ-ദാഫിരി ഉത്തരവിട്ടു. കുടിവെള്ള ടാങ്കുകൾ വൃത്തിയാക്കി കഴുകിയ ശേഷം വാട്ടർ ഫിൽട്ടറുകൾ മാറ്റേണ്ടതിൻ്റെ ആവശ്യത്തേക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മലിനമായ വെള്ളം കുടിക്കുന്നത് ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുമെന്നും ഇത് കുട്ടികളിൽ അണുബാധയുണ്ടാക്കുന്നതിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി. വാട്ടർ നെറ്റ്വർക്കുകളുടെ കൃത്യമായ അറ്റകുറ്റപ്പണി, ടാങ്കുകൾ വൃത്തിയാക്കൽ, ഫിൽട്ടറുകൾ സ്ഥാപിക്കൽ എന്നിവ മലിനീകരണവും ബാക്ടീരിയയും അടിഞ്ഞുകൂടുന്നത് തടയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...