റെസിഡൻസി വിസ നിയമത്തിൽ മാറ്റം വരുത്താനൊരുങ്ങി കുവൈത്ത്; കരട് നിയമം സമർപ്പിച്ചു

Date:

Share post:

റെസിഡൻസി വിസ നിയമത്തിൽ വലിയ മാറ്റങ്ങൾ വരുത്താനൊരുങ്ങി കുവൈത്ത്. ഇത് സംബന്ധിച്ച കരട് നിയമം ആഭ്യന്തര പ്രതിരോധ കമ്മിറ്റി പാർലിമെൻ്റിന് സമർപ്പിച്ചു. അടുത്ത മാസം നടക്കുന്ന ദേശീയ അസംബ്ലി സമ്മേളനത്തിൽ കരട് നിയമം ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്. പുതിയ നിയമം നടപ്പിലാക്കുന്നതോടെ ഇഖാമ വ്യാപാരവും ചൂഷണവും തടയുവാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

വിസ നിയമത്തിൽ മാറ്റം വരുന്നതോടെ വിദേശികൾക്ക് മൂന്ന് മാസത്തെ സന്ദർശക വിസ അനുവദിക്കും. കൂടാതെ നിബന്ധനകൾക്ക് വിധേയമായി വിസ ഒരു വർഷം വരെ നീട്ടി നൽകുകയും ചെയ്യും. പ്രവാസികളുടെ വിസ, നാടുകടത്തൽ, പിഴകൾ തുടങ്ങിയ 37 ഇനങ്ങളാണ് നിർദ്ദിഷ്ട കരട് നിയമത്തിൽ ഉൾപ്പെടുന്നത്. വിദേശികളെ വിവാഹം കഴിക്കുന്ന കുവൈത്ത് സ്ത്രീകൾക്ക് ഭർത്താവിനെയും കുട്ടികളെയും സ്പോൺസർ ചെയ്യാനുള്ള അവകാശവും കരട് നിയമത്തിലുണ്ട്.

ഇതോടൊപ്പം നിക്ഷേപകർക്ക് 15 വർഷത്തോയ്ക്കും വിദേശികൾക്ക് അഞ്ച് വർഷത്തേയ്ക്കും റെസിഡൻസി പെർമിറ്റ് നൽകാമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. നിയമം ലംഘിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവും 5,000 മുതൽ 10,000 ദിനാർ വരെ പിഴ ചുമത്തും. രാജ്യത്തിന്റെ പൊതു സുരക്ഷ, ധാർമ്മികത തുടങ്ങിയവ ലംഘിക്കുന്നവരെ നാടുകടത്താൻ ആഭ്യന്തര മന്ത്രിക്ക് നിർദ്ദിഷ്ട നിയമം അധികാരവും നൽകുന്നുണ്ട്. റസിഡൻസി പെർമിറ്റുകൾക്കും പുതുക്കലുകൾക്കും എൻട്രി വിസകൾക്കുമുള്ള ഫീസ് നിർണ്ണയിക്കുന്നത് മന്ത്രിതല തീരുമാനം അനുസരിച്ചായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...

യുഎഇ ദേശീയദിനം ആഘോഷമാക്കാൻ ഗ്ലോബൽ വില്ലേജ്; കരിമരുന്ന് പ്രയോഗവും ഡ്രോൺ പ്രദർശനവും

യുഎഇ ദേശീയദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷമാക്കാനൊരുങ്ങി ഗ്ലോബൽ വില്ലേജ്. ആരെയും ആകർഷിക്കുന്ന കരിമരുന്ന് പ്രകടനം, ഡ്രോൺ പ്രദർശനം, സം​ഗീത പരിപാടികൾ, സാംസ്കാരിക പരിപാടികൾ...