വിസ നിയമങ്ങളില്‍ ഭേദഗതി വരുത്താനൊരുങ്ങി കുവൈത്ത്; വിസ കച്ചവടം നടത്തിയാല്‍ മൂന്ന് വർഷം തടവും പിഴയും

Date:

Share post:

വിസ നിയമങ്ങൾ ഭേദഗതി ചെയ്യാനൊരുങ്ങി കുവൈത്ത്. പ്രവാസികൾക്ക് പരമാവധി അഞ്ച് വർഷത്തേയ്ക്കായിരിക്കും ഇനി റെസിഡൻസി വിസ അനുവദിക്കുക. റിയൽ എസ്റ്റേറ്റ് ഉടമകൾക്ക് പത്തുവർഷത്തേക്കും വിദേശ നിക്ഷേപകർക്ക് പരമാവധി 15 വർഷത്തേയ്ക്കുമാണ് റെസിഡൻസി വിസ ലഭിക്കുക. നിലവിലുള്ള നിയമ പ്രകാരം വിസ കച്ചവടം നടത്തിയാൽ പരമാവധി മൂന്ന് വർഷം തടവും 5,000 ദിനാർ മുതൽ 10,000 ദിനാർ വരെ പിഴയുമാണ് ചുമത്തപ്പെടുക. ഇത് സംബന്ധമായ അന്തിമമായ നിർദ്ദേശം മന്ത്രിമാരുടെ കൗൺസിലാണ് തീരുമാനിക്കുക.

പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് സ്ഥാപനത്തിന്റെ അംഗീകാരമില്ലാതെ മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്യാൻ സാധിക്കില്ല. പുതിയ ശുപാർശ പ്രകാരം തൊഴിലുടമയുടെ അംഗീകാരമില്ലാതെ ഗാർഹിക തൊഴിലാളിക്ക് റസിഡൻസി കൈമാറ്റവും അനുവദിക്കില്ല. കൂടാതെ രാജ്യത്തെ നിയമം ലംഘിക്കുന്നവരെ എപ്പോൾവേണമെങ്കിലും നാടുകടത്താൻ അധികൃതർക്ക് അധികാരമുണ്ടായിരിക്കുമെന്നും ബില്ലിൽ നിർദ്ദേശിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...