കുവൈത്ത് ദേശീയ ദിനത്തിന്റെ ഭാഗമായി പൊതുമേലാ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 25, 26 തീയതികളിലാണ് അവധി നൽകിയിരിക്കുന്നതെന്ന് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു.
കുവൈറ്റ് നാഷണൽ ഡേ, ലിബറേഷൻ ഡേ എന്നിവയുമായി ബന്ധപ്പെട്ടാണ് രാജ്യത്ത് അവധി നൽകിയിരിക്കുന്നത്. ഇതോടെ വാരാന്ത്യ അവധി ദിനങ്ങളായ ഫെബ്രുവരി 23, 24 എന്നിവയുൾപ്പെടെ ദേശീയ ദിനാഘോഷവേളയിൽ കുവൈറ്റിലെ പൊതുമേഖലയിൽ തുടർച്ചയായി നാല് ദിവസം അവധി ലഭിക്കും.
പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പുറമെ രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കും ഈ അവധി ബാധകമായിരിക്കും. അവധിയ്ക്ക് ശേഷം ഓഫീസുകൾ ഫെബ്രുവരി 27 മുതലാണ് പ്രവർത്തനം ആരംഭിക്കുകയെന്നും അധികൃതർ വ്യക്തമാക്കി.