പുതിയ മണി എക്സ്ചേഞ്ച് കമ്പനികൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും ലൈസൻസ് നൽകുന്നത് നിർത്തലാക്കാനൊരുങ്ങി കുവൈത്ത്. കുവൈത്ത് വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി ഖലീഫ അൽ- അജീലാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
നിലവിലുള്ള മണി എക്സ്ചേഞ്ച് കമ്പനികൾക്കായി സെൻട്രൽ ബാങ്ക് പുതിയ മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. സെൻട്രൽ ബാങ്ക് വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി മാർച്ച് 31നുള്ളിൽ സത്യവാങ് മൂലം സമർപ്പിക്കണമെന്നാണ് നിർദേശം.