കുവൈത്തില്‍ നിര്‍ത്തിവച്ചിരുന്ന ഫാമിലി വിസകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പുനരാരംഭിക്കുമെന്ന് സൂചന. കുവൈത്ത് താമസകാര്യ വകുപ്പിനെ ഉദ്ധരിച്ചുളള മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. വിവിധ ഘട്ടങ്ങളിലായി കുടുംബ വിസകൾ അനുവദിക്കാനാണ് നീക്കം.
ആദ്യ ഘട്ടത്തില്‍ പ്രവാസികള്‍ക്ക് സ്വന്തം മക്കളെ കുവൈത്തിലേക്ക് കൊണ്ടുവരാനുള്ള വിസകൾ അനുവദിക്കും. പിന്നീട് ഭാര്യാ – ഭര്ത്താക്കന്മാരെയും മാതാപിതാക്കളെയും കുവൈത്തില്‍ താമസിപ്പിക്കുന്നതിന് അനുവാദം നല്‍കും. പുതിയ നിബന്ധനകളുടെ അടിസ്ഥാനത്തിലാകും വിസകൾ അനുവദിക്കുകയെന്നു റിപ്പോര്‍ട്ടുകളുണ്ട്. കുടുംബാം ഗങ്ങളെ സ്പോണ്സര് ചെയ്യുന്നതിന് പ്രതിമാസ ശമ്പളം 500 കുവൈത്തി ദിനാറെങ്കിലും വേണമെന്നാണ് സൂചനകൾ.
രാജ്യത്ത് പ്രവാസി താമസക്കാരുടെ എണ്ണം കൂടിയതോടെയാണ് കുവൈത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ജനസംഖ്യാ സന്തുലനം ഉറപ്പാക്കുന്നതിനൊപ്പം പ്രവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതുണ്ടെന്നും കുവൈത്ത് കണക്കുകൂട്ടുന്നു. അതേസമയം നിര്‍ത്തിവെച്ച സന്ദര്‍ശക വിസകളും, ആശ്രിത വിസകളും അനുവദിക്കുന്നതിനെപറ്റി സൂചനകൾ ലഭ്യമല്ല.