കുവൈത്ത് സെൻട്രൽ ബാങ്കിന്റെ കണക്കുകൾ അനുസരിച്ച് ബൗൺസ് ആകുന്ന ചെക്കുകളുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ ആറ് മാസത്തിനിടെയുളള കണക്കുകളുടെ അടിസ്ഥാനത്തിലല് 13 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഏകദേശം 30 മില്യന്‍ കുവൈത്തി ദിനാറിന്റെ ഇടപാടുകളിലാണ് തടസ്സമുണ്ടായതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
2022 ജനുവരി മുതൽ ജൂൺ അവസാനം വരെയുള്ള കാലയളവില്‍ 1973 ചെക്കുകൾ മടങ്ങിയതായാണ് റിപ്പോര്‍ട്ട്. അക്കൗണ്ടില്‍ പണമില്ലാത്തതിന്റെ പേരിലാണ് ഇത്രയും ചെക്കുകൾ മടങ്ങിയതെന്നും കുവൈറ്റ് സേന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കുന്നു. രണ്ടായിരത്തി 21ലെ കണക്കുകളുമായി തുലനം ചെയ്യുമ്പോൾ 257 ചെക്ക് ബൗണ്ട്സുകളാണ് കൂടുതലായുണ്ടായത്.
കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 24.1 മില്യൺ ദിനാറിന്റെ ഇടപാടുകൾ മുടങ്ങിയിരുന്നു. 1,245 ഉപഭോക്താക്കളുടെ ചെക്കുകളാണ് മടങ്ങിയത്. അതേസമയം ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ പണമില്ലാതെ മടങ്ങിയ ചെക്കുകൾ സമർപ്പിച്ചവരുടെ എണ്ണം 1,303 ആയി ഉയര്‍ന്നെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.