കുവൈത്തില്‍ ബാങ്കില്‍നിന്ന് വായ്പയെടുത്ത് മുങ്ങിയ മലയാളികള്‍ക്ക് ഇനി ആശ്വസ വാർത്ത.ഘട്ടംഘട്ടമായി പണം തിരിച്ചടയ്ക്കാൻ അവസരം ഒരുക്കിയിരിക്കുകയാണ് ബാങ്ക് അധികൃതർ. ഒറ്റത്തവണ അടച്ചു തീർക്കാൻ പറ്റാത്തവർ ബാങ്കിന്‍റെ കുവൈത്തിലെ കളക്ഷൻ വകുപ്പുമായി ബന്ധപ്പെടാനാണ് നിർദേശം.
കുവൈറ്റിലെ ബാങ്കുകളിൽനിന്ന് കോടികള്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മലയാളികള്‍ക്കെതിരെ ബാങ്ക് അധികൃതര്‍ കേരള പോലീസില്‍ പരാതി നല്‍കിയിരുന്നു. തിരിച്ചടവിൽ വീഴ്ച വരുത്തി മാസങ്ങളായിട്ടും ബാങ്കിനെ ബന്ധപ്പെടാതിരുന്ന സാഹചര്യത്തിലാണ് കുവൈറ്റിൽ നിന്ന് ബാങ്ക് അധികൃതർ കേരളത്തിലെത്തി എഡിജിപിക്ക് നേരിട്ട് പരാതി നൽകിയത്. എഴുന്നൂറ് കോടി രൂപയോളമാണ് മലയാളികൾ വായ്പയെടുത്തത്.
ആയിരത്തിലധികം മലയാളികള്‍ക്കെതിരെയാണ് ബാങ്ക് അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവർക്കെതിരേ കുവൈറ്റിലും കേസ് രജിസ്റ്റർ ചെയ്ത ശേഷമാണ് ബാങ്കിൻ്റെ നീക്കം. 2019 – 2022 കാലയളവിലാണ് കൂടുതൽ പേരും ബാങ്ക് വായ്പയെടുത്തിട്ടുള്ളത്. കോവിഡ് കാലത്ത് ജോലി നഷ്ടമായതാണ് വായ്പാ തിരിച്ചടവിനെ വലിയതോതിൽ ബാധിച്ചതെന്നാണ് കേസിൽ അകപ്പെട്ട മിക്കവരുടേയും പ്രതികരണം.