സാങ്കേതിക തകരാർ; കോഴിക്കോട് – മസ്‌കത്ത് എയർ ഇന്ത്യ എക്‌സ്പ്രസ് മുംബൈയിൽ ഇറക്കി, പ്രതിഷേധവുമായി യാത്രക്കാർ

Date:

Share post:

സാങ്കേതിക തകരാറിനേത്തുടർന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് മുംബൈയിൽ ഇറക്കി. കോഴിക്കോട് നിന്ന് മസ്കത്തിലേക്ക് പുറപ്പെട്ട വിമാനമാണ് സാങ്കേതിക തകരാർ മൂലം മുംബൈയിൽ ഇറക്കിയത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.

ബുധനാഴ്ച‌ രാത്രി 11.10-നാണ് വിമാനം കോഴിക്കോട് നിന്ന് പുറപ്പെട്ടത്. തുടർന്ന് യന്ത്ര തകരാറുണ്ടെന്ന് പറഞ്ഞ് പുലർച്ചെ മൂന്ന് മണിയോടെ മുംബൈയിൽ ഇറക്കുകയായിരുന്നു. തകരാർ പരിഹരിച്ച ശേഷം ഇന്ന് ഉച്ചയ്ക്ക് പുറപ്പെടുമെന്ന് പറഞ്ഞിരുന്ന വിമാനം വീണ്ടും വൈകുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. ഇതോടെ യാത്രക്കാർ പ്രതിഷേധിക്കുകയും ചെയ്തു.

സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അത്യാവശ്യ കാരണങ്ങൾക്കായി മസ്കത്തിലേയ്ക്ക് യാത്ര ചെയ്യേണ്ടിയിരുന്നവർക്കും അത് സാധിച്ചില്ലെന്ന് യാത്രക്കാർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

2025ൽ ഗതാഗതം സുഗമമാകും; പാർക്കിങ്ങ്, സാലിക് നിരക്കുകൾ മാറും

2025ൽ മുതൽ യുഎഇയിൽ നിലവിൽ വരുന്ന പ്രധാനപ്പെട്ട പത്ത് മാറ്റങ്ങളും പുതുക്കിയ ഫീസ് നിരക്കുകളേക്കുറിച്ചും അറിയാം. ഗതാഗതം സുഗമമാകുന്ന പുതിയ പാതകളും സംവിധാനങ്ങളും നിലവിൽ...

‘ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെ; ഫോൺ വിളിച്ചാലും അവൻ എടുക്കാറില്ല’; മനസുതുറന്ന് ഹർഭജൻ സിങ്

എം.എസ് ധോണിയുമായുള്ള ബന്ധത്തേക്കുറിച്ച് ചില തുറന്നുപറച്ചിലുകൾ നടത്തുകയാണ് ഹർഭജൻ സിങ്. ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെയായെന്നും താൻ ഫോൺ വിളിച്ചാൽ പോലും ധോണി കോൾ...

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് അവസരം; 5000 ദിർഹം ശമ്പളത്തിൽ സൗജന്യ നിയമനം

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് മികച്ച അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലാണ് പുരുഷ നഴ്‌സുമാരുടെ ഒഴിവുകളുള്ളത്. നിലവിലുള്ള 100...

കീര്‍ത്തി സുരേഷിന്റെ വിവാഹം ഡിസംബർ 12ന്; ആശംസകളുമായി ആരാധകർ

നടി കീർത്തി സുരേഷിന്റെ വിവാഹ തിയതി പുറത്തുവിട്ടു. ഡിസംബർ 12ന് ​ഗോവയിൽ വെച്ചാണ് താരം വിവാഹിതയാകുന്നത്. ഏറെക്കാലമായി കീർത്തിയുടെ സുഹൃത്തായ ആന്റണി തട്ടിലാണ് വരൻ....