അറബ് മേഖലയിലെ ഏറ്റവും വലിയ ഫാൽക്കൺ പ്രദർശനങ്ങളിലൊന്നായ അന്താരാഷ്ട്ര ഫാൽക്കൺ പ്രദർശനത്തിന്റെ എട്ടാമത് പതിപ്പിന് ഇന്ന് തുടക്കമായി. കത്താറ കൾച്ചറൽ വില്ലേജിൽ വെച്ചാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.
വിവിധയിനം ഫാൽക്കണുകളുടെ പ്രദർശനം, ലേലം, സൗന്ദര്യമത്സരം എന്നിവയ്ക്ക് പുറമെ ഫാൽക്കൺ വേട്ടയ്ക്കുള്ള നൂതന ഉപകരണങ്ങൾ, ആയുധങ്ങൾ, വാഹനങ്ങൾ എന്നിവയുടെ വിപണിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ലേലത്തിന് മാറ്റ് കൂട്ടാൻ അപൂർവം ഇനത്തിൽപ്പെട്ട പരുന്തുകളുമുണ്ടാകും. 196 രാജ്യങ്ങളിൽ നിന്ന് 166ലധികം കമ്പനികളും വെറ്ററിനറി ക്ലിനിക്കുകളും മേളയിൽ പങ്കെടുക്കും.
വെള്ളിയാഴ്ചകൾ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ രാത്രി 10 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചക്ക് ശേഷം 2 മണി മുതൽ രാത്രി 11 മണി വരെയുമാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 14നാണ് മേള സമാപിക്കുക.