ഭാര്യയും മക്കളും മൂന്ന് ദിവസം മുമ്പ് ഷാർജയിലെത്തി; സന്തോഷ നിമിഷങ്ങൾക്കിടെ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

Date:

Share post:

പ്രവാസ ജീവിതത്തിന് തണലേകാൻ മൂന്ന് ദിവസം മുമ്പ് കുടുംബം ഷാർജയിലെത്തി. എന്നാൽ എല്ലാവരെയും കണ്ണീരിലാഴ്ത്തി പ്രവാസി വിടവാങ്ങി. കണ്ണൂർ കൂത്തുപറമ്പ് മുത്തിങ്ങ സ്വദേശി ഞാലിക്കൽ ഷുക്കൂർ (46) ആണ് കുഴഞ്ഞുവീണ് മരിച്ചത്.

മൂന്ന് ദിവസം മുമ്പാണ് ഷുക്കൂറിന്റെ ഭാര്യ സലീനയും മക്കളായ റബിൻ ജാസ്, ഹവ്വ, മാഷിത എന്നിവർ യുഎഇയിൽ എത്തിയത്. നീണ്ടനാളത്തെ കാത്തിരിപ്പിന് ശേഷം കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ ആസ്വദിക്കുന്നതിനിടെയായിരുന്നു ഷുക്കൂറിന്റെ അപ്രതീക്ഷിത വിയോ​ഗം. ഷുക്കൂറിന്റെ മരണം വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് കുടുംബവും സുഹൃത്തുക്കളും.

റോളയിൽ പർദ ഷോപ്പ് നടത്തിവരികയായിരുന്നു ഷുക്കൂർ. പരേതനായ കുട്ടിയാത്തയുടെയും കുഞ്ഞാമിനയുടെയും മകനാണ്. മഹമൂദ്, കരീം, മുസ്‌തഫ, യൂസഫ്, സുബൈർ, നഫീസ എന്നിവരാണ് സഹോദരങ്ങൾ. കബറടക്കം പിന്നീട് നാട്ടിൽ നടക്കും.

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...