അഴിമതി കേസിൽ ഏഴ് ജഡ്ജിമാരെ തടവലാക്കി കുവൈത്ത്. കുവൈത്ത് ക്രിമിനല്‍ കോടതിയുടെ ഡിവിഷന്‍ ബഞ്ചിന്‍റേതാണ് ഉത്തരവ്. നാല് മുതൽ ഏഴ് വർഷം വരെ തടവും പിഴയുമാണ് ശിക്ഷ വിധിച്ചത്. കക്ഷികളില്‍ നിന്ന് കൈകൂലി വാങ്ങുക, കള്ളപ്പണം വെളിപ്പിക്കുക, വ്യാജരേഖ ചമക്കൽ എന്നിങ്ങനെയുളള കുറ്റകൃത്യങ്ങൾ കണ്ടെത്തിയതോടെയാണ് ജഡ്ജിമാര്‍ തടവിലായത്.
ഒന്ന്, രണ്ട്, മൂന്ന്, നാല് പ്രതികളായ ജഡ്ജിമാർക്ക് 7 വർഷം തടവ് ലഭ്യമാകും. അഞ്ചാം പ്രതിയായ ജഡ്ജിക്ക് ഏഴ് വർഷത്തെ തടവിന് പുറമെ 30,000 ദിനാർ പിഴയും ശിക്ഷ വിധിച്ചു. ആറാം പ്രതി 7 വർഷത്തെ തടവിന് പുറമെ 9000 ദിനാർ പിഴയും അടയ്ക്കണം. എട്ടാം പ്രതിക്ക് 7 വർഷം തടവും 55,000 ദിനാറുമാണ് ശിക്ഷ. തെളിവുകളുടെ അഭാവത്തിൽ കേസിലെ ഏഴാം പ്രതിയായ ജഡ്ജിയെ കോടതി വെറുതെ വിട്ടു. അപ്പീൽ കോടതിയിൽ ജോലിചെയ്തിരുന്ന ജഡ്ജിമാരാണ് തടവിലായത്.
കേസിൽ പ്രതികളായ രണ്ട് അഭിഭാഷകർക്ക് പത്ത് വര്‍ഷം വീതവും ശിക്ഷ ലഭ്യമായി. ജഡ്ജിമാർ കൈക്കൂലിയായി കൈപ്പറ്റിയ വാഹനങ്ങൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ കണ്ടുകെട്ടാനും കോടതി ഉത്തരവുണ്ട്. ക്രിമിനൽ കോടതി ഡിവിഷന്‍ ബഞ്ച് ചീഫ് ജസ്റ്റിസ് അബ്ദുൽ റഹ്മാൻ അൽ ദാരിമിന്റെ നേതൃത്വത്തിലാണ് ശിക്ഷ വിധിച്ചത്. ജഡ്ജിമാര്‍ക്കെതിരായ നടപടി അപൂര്‍വ്വമാണെന്നാണ് വിലയിരുത്തല്‍.